ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

തുഞ്ചത്തെഴുത്തച്ഛൻ്റെ ഛായാചിത്രം അനാച്ഛാദനം നടത്തി

തുഞ്ചത്തെഴുത്തച്ഛൻ്റെ ഛായാചിത്രം അനാച്ഛാദനം നടത്തി

തിരൂര്‍: ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്‍റെ ജീവിത വൃത്താന്തത്തെക്കുറിച്ചുള്ള ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകളായി മലയാളികളുടെ മനസ്സിലുള്ള എഴുത്തച്ഛന്‍റെ ഭാവനാചിത്രം മൂര്‍ത്തരൂപത്തിലാക്കി വരയുടെ കുലപതി ആര്‍ട്ടിസ്റ്റ് നമ്പൂതിരി മലയാളസര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ച ഛായാചിത്രത്തിൻ്റെ അനാച്ഛാദനം വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ നിർവഹിച്ചു. അക്ഷരം കാമ്പസില്‍ വെച്ച് നടന്ന ചടങ്ങില്‍ തിരൂര്‍ എം.എല്‍.എ ശ്രീ. കുറുക്കോളി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ രജിസ്ട്രാർ ഇൻ ചാർജ് ഡോ.റെജിമോൻ, സാഹിത്യകാരന്‍ ശ്രീ.കെ.പി.രാമനുണ്ണി, ഡോ.കെ.എം അനിൽ, ഡോ.കെ.വി ശശി എന്നിവർ സംസാരിച്ചു. ഡോ. അനിൽ വള്ളത്തോൾ രചിച്ച്  പ്രവീൺ കാമ്പ്രം ആലാപനം ചെയ്ത ഭാഷാഷ്ടപതിയുടെ ദൃശ്യാവിഷ്കാരം സർവകലാശാല സാഹിത്യപഠനസ്കൂൾ അസിസ്റ്റൻറ് പ്രൊഫസർ മോഹിനിയാട്ട രൂപത്തിൽ ഡോ. ശുഭ കെ രംഗത്ത് അവതരിപ്പിച്ചു .