ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് നവംബര്‍ രണ്ടിന് തുടക്കമാകും

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് നവംബര്‍ രണ്ടിന് തുടക്കമാകും

2020 ~~ഒക്ടോബര്‍ 30

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020-21 അധ്യയനവര്‍ഷത്തിലെ ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് നവംബര്‍ രണ്ട് തിങ്കളാഴ്ച തുടക്കമാകും. സ്ഥാപിതമായി എട്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ സര്‍വകലാശാലയ്ക്ക് നിരവധി നേട്ടങ്ങളുടെ എടുത്ത് പറയാനുണ്ട്. തിരൂര്‍ തുഞ്ചന്‍ മെമ്മേറിയല്‍ കോളേജിന്‍റെ സമീപം താല്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച  സര്‍വകലാശാലയ്ക്ക് സ്വന്തമായ ഭൂമി എന്ന സ്വപ്നം പൂവണിയാന്‍ പോവുകയാണ്. കേന്ദ്രസര്‍ക്കാര്‍ ക്ലാസിക്കല്‍ മലയാളത്തിനായി മികവുകേന്ദ്രം കണ്ടെത്തിയതും സർവകലാശാലയിൽ തന്നെ. 2013-2014 അക്കാദമിക വര്‍ഷത്തില്‍ അഞ്ച് ബിരുദാനന്തരബിരുദ കോഴ്സുകളോടെ തുടങ്ങിയ സര്‍വകലാശാലയില്‍ ഇന്ന് എം.ഫില്‍, പി.എച്ച്.ഡി കോഴ്സുകള്‍ക്ക് പുറമെ മറ്റ് അഞ്ച് ബിരുദാനന്തരബിരുദ കോഴ്സുകള്‍ കൂടി  ഉണ്ട്.  ഇതുവരെ ബിരുദാനന്തരബിരുദ കോഴ്സുകളില്‍ നിന്നായി ഏഴുന്നൂറോളം പേര്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നു. കോവിഡ് മാനദണ്ഡപ്രകാരം ഓണ്‍ലൈനായിട്ടാണ് എട്ടാമത്തെ ബിരുദാനന്തരബിരുദ ബാച്ചിന് തുടക്കം കുറിക്കുന്നത്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അഭിസംബോധനയോടെ ക്ലാസുകള്‍ ആരംഭിക്കും. ഈ മഹാമാരിയുടെ കാലത്തും സര്‍ക്കാറിന്‍റെ എല്ലാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പ്രവേശനപരീക്ഷ നടത്താനും യഥാസമയം പ്രവേശന നടപടികള്‍  പൂര്‍ത്തീകരിക്കാനും സര്‍വകലാശാലയ്ക്ക് സാധിച്ചിട്ടുണ്ട്. നവംബര്‍ 3 ന് ചൊവ്വാഴ്ച ഡോ. ബേബി ശാരി (വകുപ്പദ്ധ്യക്ഷ, മനശാസ്ത്രവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല)യും നവംബര്‍ 4 ബുധനാഴ്ച ഡോ. സുനില്‍ പി.ഇളയിടം (ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല) വും ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്  പൊതുപ്രാരംഭ ക്ലാസുകള്‍ നല്‍കുന്നതാണ്.

ഗൂഗിൾ മീറ്റ് ലിങ്ക്: https://meet.google.com/uyr-tcfk-hha
യൂട്യൂബ് ലൈവ് ലിങ്ക്(2/11/2020): https://youtu.be/-jgiol8Si4s