ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ഔദ്യോഗിക യൂട്യൂബ് ചാനലിന് ഇന്ന് (19.06.20) തുടക്കമാകും

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ഔദ്യോഗിക യൂട്യൂബ് ചാനലിന് ഇന്ന് (19.06.20) തുടക്കമാകും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ‘അക്ഷരം’ ഇന്ന് (19.06.20) വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ ഒന്ന് മുതല്‍ സര്‍വകലാശാലയിലെ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്, യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതോടെ ഈ ക്ലാസുകള്‍ ചാനല്‍ വഴി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നു.   സാമൂഹിക സാഹിത്യ സാംസ്കാരിക ചലച്ചിത്ര മേഖലയിലെ പ്രഗല്‍ഭരായ വ്യക്തികളുടെ പ്രഭാഷണങ്ങള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, ഡോക്യൂമെന്‍ററികള്‍ തുടങ്ങിയവയെല്ലാം  ഈ ചാനല്‍ വഴി വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും പൊതുജനങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. സര്‍വകലാശാല സംഘടിപ്പിക്കുന്ന ഒട്ടനവധി മറ്റ് പരിപാടികളും ഈ ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്നതാണ്.