ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ആസ്ഥാനമന്ദിരത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് (16.02.2021)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ആസ്ഥാനമന്ദിരത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് (16.02.2021)

2021 ഫെബ്രുവരി 15

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ആസ്ഥാനമന്ദിര ശിലാസ്ഥാപന കര്‍മം ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഓണ്‍ലൈനായി ഇന്ന് (16.02.2021) വൈകുന്നേരം 4 മണിക്ക് നിര്‍വഹിക്കും. 2012 ല്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍വകലാശാലയ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കാന്‍ പോകുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പരിപാടിക്ക് അദ്ധ്യക്ഷത വഹിക്കും. വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോളിന്‍റെ സാന്നിദ്ധ്യത്തില്‍ തിരൂര്‍ എം.എല്‍.എ ശ്രീ സി.മമ്മുട്ടി മുഖ്യാതിഥിയായും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, താനൂര്‍ എം.എല്‍.എ ശ്രീ അബ്ദുറഹ്മാന്‍ എന്നിവര്‍ വിശിഷ്ട അതിഥികളായും ചടങ്ങില്‍ പങ്കെടുക്കും. സര്‍വകലാശാലയുടെ അക്ഷരം കാമ്പസില്‍ വെച്ച് ഉദ്ഘാടന പരിപാടി തല്‍സമയം ദൃശ്യമാകും. പഞ്ചായത്ത് പ്രസിഡണ്ട്, ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, വിദ്യാര്‍ത്ഥി പ്രതിനിധി, ഉദ്ദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരാവും.

Download File