ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് തുടക്കമായി.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് തുടക്കമായി.

2020 ~~നവംബര്‍ 02

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020-21 അധ്യയനവര്‍ഷത്തിലെ ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് തുടക്കമായി. രാവിലെ പത്ത് മണിക്ക് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അഭിസംബോധനയോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. അധ്യാപകരും വിദ്യാര്‍ത്ഥികളുമായി ഇരുന്നൂറ്റി അമ്പതോളം പേര്‍ ഗൂഗിള്‍ മീറ്റ് വഴിയും സര്‍വകലാശാലയുടെ അക്ഷരം യൂട്യൂബ് ചാനല്‍ വഴിയും പരിപാടിയില്‍ സംബന്ധിച്ചു. രജിസ്ട്രാര്‍ ഡോ.ഡി.ഷൈജന്‍ മുഖ്യസംഘാടകനായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാല മനഃശാസ്ത്രവിഭാഗം വകുപ്പദ്ധ്യക്ഷ ബേബി ശാരിയും ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ  പ്രൊഫസര്‍ ഡോ.സുനില്‍ പി.ഇളയിടവും ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക്  പൊതുപ്രാരംഭ ക്ലാസുകള്‍ നല്‍കുന്നതായിരിക്കുമെന്ന് വൈസ്ചാന്‍സലര്‍ അറിയിച്ചു.

യൂട്യൂബ് ലൈവ് ലിങ്ക്