തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ നാലാമത് ബിരുദദാനച്ചടങ്ങ് സെപ്തംബര്‍ 24ന് രാവിലെ 10.30ന് അക്ഷരം ക്യാമ്പസില്‍ നടക്കും. സര്‍വ്വകലാശാല പ്രോ. ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീൽ ബിരുദദാനം നടത്തി പ്രഭാഷണം നിര്‍വ്വഹിക്കും. രാവിലെ 10 മണിക്ക് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ അണിനിരക്കും. 10.30 ന് വിശിഷ്ടാതിഥികൾ വേദിയില്‍ പ്രവേശിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സി. മമ്മൂട്ടി എം. എല്‍. എ എന്നിവര്‍ സംബന്ധിക്കും. പരീക്ഷ കണ്ട്രോളര് ഡോ. ഇ. രാധാകൃഷ്ണൻ സ്വാഗതവും രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.ടി. അനിതകുമാരി നന്ദിയും അറിയിക്കും.