ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഡോ.അനിൽ വള്ളത്തോൾ മലയാള സർവകലാശാല പുതിയ വൈസ് ചാൻസലർ

ഡോ.അനിൽ വള്ളത്തോൾ മലയാള സർവകലാശാല പുതിയ വൈസ് ചാൻസലർ

അനിൽ വള്ളത്തോൾ: കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു .മുൻ വകുപ്പുമേധാവിയാണ്.ഇപ്പോൾ പി.ജി.ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാണ്‌. പതിനഞ്ചോളം പുസ്തകങ്ങളും എഴുപതോളം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വള്ളത്തോൾ കുടുംബാംഗമായ അനിൽ പരേതയായ വള്ളത്തോൾ ശാന്തകുമാരിയുടെയും കുറ്റിപ്പുറത്ത് ചന്ദ്രശേഖരൻ നായരുടെയും പുത്രനാണ്.1986-ൽ ഒന്നാം റാങ്കോടെ എം.എ.പാസായി.1987 മുതൽ തളിപ്പറമ്പ് സർ സയ്ദ് കോളേജ്, സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.2006 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപകനാണ്. 2007 ൽ പ്രൊഫസർ പദവിയിലെത്തി. ഭാര്യ: സുഷമ അധ്യാപിക .മൂത്ത മകൻ മഞ്ജുനാഥ് എം ബി. ബി.എസ്.ബിരുദധാരിയും രണ്ടാമത്തെ മകൻ നിരഞ്ജൻ .ബി എസ് സി വിദ്യാർത്ഥിയുമാണ്