ജോര്‍ജ് മാത്തനെ അനുസ്മരിക്കുന്നത് കാലത്തിന്റെ ഔചിത്യം -പ്രൊഫ. പി. പവിത്രന്‍
ജോര്‍ജ് മാത്തനെ അനുസ്മരിക്കുന്നത് കാലത്തിന്റെ ഔചിത്യമാണെന്ന് പ്രൊഫസര്‍ പി. പവിത്രന്‍. ആറാം അന്താരാഷ്ട്ര ചരിത്ര കോണ്‍ഫറന്‍സില്‍ ജോര്‍ജ് മാത്തന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്യഭാഷയിലൂടെയാണ് ആധുനികരാകുന്നതെന്ന ബോധത്തിലാണ് ജോര്‍ജ് മാത്തനെ മലയാളിക്ക് നഷ്ടപ്പെട്ടുപോയത്. മാതൃഭാഷ ജനിതകമല്ല, മറിച്ച് ആധുനികമായ സാമൂഹ്യസങ്കല്‍പ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. സി.എ. അനസ് പരിപാടിക്ക് സ്വാഗതം പറഞ്ഞു. കെ.വി. ശശി അധ്യക്ഷത വഹിച്ചു. ഡോ. സുരേഷ് പുത്തന്‍പറമ്പില്‍ കൃതജ്ഞത രേഖപ്പെടുത്തി.