ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ജര്‍മന്‍ അക്കാദമിക് എക്സ്ചേഞ്ച് സര്‍വ്വീസ് സ്കോളർഷിപ്പിന് (DAAD Scholarship) അര്‍ഹനായി

ജര്‍മന്‍ അക്കാദമിക് എക്സ്ചേഞ്ച് സര്‍വ്വീസ് സ്കോളർഷിപ്പിന് (DAAD Scholarship) അര്‍ഹനായി

2022 ഫെബ്രുവരി 10

തിരൂര്‍: ജര്‍മ്മനിയിലെ ഫെഡറല്‍ മിനിസ്ട്രി ഓഫ് എജ്യൂക്കേഷന്‍ ആന്‍റ് റിസര്‍ച്ച് സ്പോണ്‍സര്‍ ചെയ്യുന്നതും ഡാഡ് ഫണ്ട് ചെയ്യുന്നതുമായ DAAD സ്കോളർഷിപ്പിന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല പരിസ്ഥിതിപഠനസ്കൂള്‍ ഗവേഷക വിദ്യാര്‍ത്ഥി നജ്മുദ്ദീന്‍ സി. അര്‍ഹനായി. 2022 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 04 വരെ ഓണ്‍ലൈനായി നടക്കുന്ന ഇന്‍ഡോ ജര്‍മന്‍ സെന്‍റര്‍ ഫോര്‍ സസ്റ്റൈനിബിലിറ്റി (IGCS) വിന്‍റര്‍ സ്കൂള്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനുള്ള അവസരമാണ് ഫെലോഷിപ്പ് വഴി വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് നജ്മുദ്ദീന്‍.