മലയാളസര്‍വകലാശാല സംസ്‌കാരപൈതൃകപഠന വകുപ്പിന്റെ കീഴില്‍ ത്രിദിന ഗവേഷണശില്പശാലയ്ക്ക് ഇന്ന്(14.11.17) തുടക്കമാവും. കാലത്ത് പത്ത് മണിക്ക് ഡോ. കെ.എം. ഭരതന്റെ അദ്ധ്യക്ഷതയില്‍ ഡോ. കേശവന്‍ വെളുത്താട്ട് ഉദ്ഘാടനം ചെയ്യും. ചരിത്രം, മലയാള സാഹിത്യം, ഫോക്ക്‌ലോര്‍, മ്യൂസിയം, ഹസ്തലിഖിതം എന്നീ മേഖലകളിലെ ഗവേഷണരീതിശാസ്ത്രം ശില്‍പശാല ചര്‍ച്ച ചെയ്യും. ഡോ. എം.എന്‍ രാജന്‍, ഡോ.കെ.പി.ജിഷ, ഡോ.കെ.കെ. മുഹമ്മദ്, ഡോ. രഘുവാസ് , ഡോ. സീത കാക്കോത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.