ഗവേഷണം ആരംഭിക്കുന്നത് ഭവനാത്മകതയിലല്ല എന്നും എപ്പോഴാണോ ഗവേഷണം എഴുതി തുടങ്ങുന്നത് അപ്പോഴാണ് ഗവേഷണം ആരംഭിക്കുന്നതെന്ന് മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. അനില്‍ വള്ളത്തോള്‍. സര്‍വകലാശാല എ.കെ.ആര്‍.എസ്.എ (All Kerala Research Scholars Association) യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ 'എന്‍റെ ഗവേഷണം' പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്തിപരമായി തെളിവുകള്‍ നിരത്താന്‍ ഓരോ ഗവേഷകര്‍ക്കും സാധിക്കേണ്ടതുണെന്നും അതുപോലെ സമചിത്തതയോടു കൂടിയാണ് പ്രബന്ധങ്ങള്‍ രചിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.കെ.ആര്‍.എസ്.എയുടെ യൂണിറ്റ് പ്രസിഡന്‍റ് അര്‍ച്ചന മോഹന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. ടി. അനിതകുമാരി, ഡോ. മുഹമ്മദ് റാഫി, ഡോ. ടി.വി. സുനീത, പി.വി. വിനീത് മഷൂഖ് എന്നിവര്‍ പങ്കെടുത്തു.