ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

കേരളം പുരാവസ്തു ഗവേഷണത്തെ  അവഗണിച്ചു: ഡോ.കെ.കെ.മുഹമ്മദ്

കേരളം പുരാവസ്തു ഗവേഷണത്തെ അവഗണിച്ചു: ഡോ.കെ.കെ.മുഹമ്മദ്

കേരളം പുരാവസ്തു ഖനനത്തിന്റെയും അതുവഴിയുള്ള വിനോദസഞ്ചാരത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ.കെ.കെ.മുഹമ്മദ് പറഞ്ഞു. പുരാവസ്തു ഗവേഷണത്തില്‍ പിന്നോക്കം നില്‍ക്കുന്ന ആസ്സാമിന്റെയും ഒറീസയുടെയും പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. സാമൂതിരിയുടെ ആസ്ഥാനമായ നെടിയിരുപ്പില്‍ പോലും ഖനനം നടത്താന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. കേരളത്തില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ഖനനത്തിന് വലിയ സാധ്യതകളുണ്ട്. പുര്‍വ്വചരിത്രവുമായി പുതിയകാലത്തെ ബന്ധപ്പെടുത്താനും അതുവഴി ചരിത്ര- സാംസ്‌കാരിക-വിജ്ഞാന മേഖലയെ വിപുലീകരിക്കാനുമുള്ള അവസരങ്ങളാണ് പുരാവസ്തു ഗവേഷണത്തെ അവഗണിക്കുന്നതിലൂടെ നഷ്ടമാകുന്നതെന്നും മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ഗവേഷണരീതിശാസ്ത്രം ശില്പശാലയുടെ രണ്ടാം ദിവസം മ്യൂസിയവിജ്ഞാനീയത്തെകുറിച്ച് സംസാരിക്കവെ, അദ്ദേഹം വ്യക്തമാക്കി. എം.ആര്‍. രാഘവവാര്യര്‍ മോഡറേറ്ററായി. നാട്ടറിവ് ഗവേഷണത്തെ അധികരിച്ച് ഡോ.സി.കെ.ജിഷ (കാലിക്കറ്റ് സര്‍വകലാശാല) പ്രബന്ധം അവതരിപ്പിച്ചു. ഡോ. മഞ്ജുഷാവര്‍മ മോഡറേറ്ററായിരുന്നു. പി. വിനീത,് കെ.വി. സജിത എന്നിവര്‍ സംസാരിച്ചു. ശില്പശാല ഇന്ന് സമാപിക്കും (നവം.16)