ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

കളരിപ്പയറ്റ് ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം ബഹു കായിക വകുപ്പ് മന്ത്രി ശ്രീ വി .അബ്ദുറഹിമാൻ നിർവഹിച്ചു.

കളരിപ്പയറ്റ് ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം ബഹു കായിക വകുപ്പ് മന്ത്രി ശ്രീ വി .അബ്ദുറഹിമാൻ നിർവഹിച്ചു.

തിരൂർ : കളരിപ്പയറ്റിനെ അന്താരാഷ്ട്ര കായികയിനമാക്കുന്നതിനുള്ള ശ്രമത്തിന്റെ  ഭാഗമായി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും സംസ്ഥാന കായിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം ബഹു കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ നിർവഹിച്ചു. കേരളീയ പൈതൃകസ്വത്ത് എന്ന നിലയിൽ കളരി എന്ന ആയോധന കല യെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തുന്നതിനും തൽസംബന്ധമായ അക്കാദമിക ഗവേഷണം നടത്തി പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും ഡോക്യുമെന്ററി ചെയ്യുന്നതിനും ആണ്    മലയാളസർവ്വകലാശാല യുമായി ചേർന്ന് കളരിപ്പയറ്റ് ഗവേഷണ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മലയാള സർവകലാശാലയ്ക്ക് ഇതുമായി ബന്ധപ്പെട്ട സഹായസഹകരണങ്ങൾ ചെയ്യാൻ കേരള സർക്കാർ സന്നദ്ധമാണ് എന്നും അദ്ദേഹം അറിയിച്ചു.
 ബഹു. വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ അധ്യക്ഷനായ ചടങ്ങിൽ കായിക വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജാസ്മിൻ, എഴുത്തുകാരൻ ശ്രീ കെ പി രാമനുണ്ണി, കൺവീനർ ഡോ. കെ എം അനിൽ എന്നിവർ സംബന്ധിച്ചു. സർവകലാ ശാല അധ്യാപക അനധ്യാപക ജീവനക്കാർ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപ്പിച്ച തുക ചടങ്ങിൽ വൈസ് ചാൻസലർ മന്ത്രിക്ക് കൈമാറി.രജിസ്ട്രാർ ഡോ. റെജിമോൻ സ്വാഗതവും ഡോക്ടർ മഞ്ജുഷ വർമ നന്ദിയും രേഖപ്പെടുത്തി . തുടർന്ന് നടന്ന സെമിനാറിൽഡോ.കെ പി ഗിരിജ, ഡോ.അഷിത മണ്ഡകത്തിങ്ങൽ, നിഖില ജോസ് എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു. ശ്രീകല ഗുരുക്കളുടെ നേതൃത്വത്തിൽ കളരിപ്പയറ്റ് പ്രദർശനവും ഉണ്ടായി.