ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

 കലാശാലയിലെ വിദ്യാര്‍ത്ഥികളെ ആസൂത്രണ പ്രക്രിയയില്‍ പങ്കാളികളാക്കും

 കലാശാലയിലെ വിദ്യാര്‍ത്ഥികളെ ആസൂത്രണ പ്രക്രിയയില്‍ പങ്കാളികളാക്കും

മലയാളസര്‍വകലാശാലയിലെ തദ്ദേശപഠനവിഭാഗം വിദ്യാര്‍ത്ഥികളെ ത്രിതലപഞ്ചായത്തുകളുടെ ആസൂത്രണപ്രക്രിയയില്‍ പങ്കാളികളാക്കുന്ന കാര്യം ഗൗരവതരമായി ആലോചിക്കുമെന്ന് മന്ത്രി കെ. ടി. ജലീല്‍ വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാലയില്‍ പഠിച്ചിറങ്ങുന്ന എഞ്ചിനീയര്‍മാരെ ഒന്നോ രണ്ടോ വര്‍ഷംഇന്റേണ്‍ഷിപ്പ് പോലെ സ്റ്റൈപെന്റ്‌നല്‍കി തദ്ദേശസ്ഥാപനങ്ങളില്‍ നിയോഗിക്കാന്‍ ആലോചിക്കുന്നുണ്ട്. ഈ മാതൃകയില്‍ മലയാളസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിക ളെയും ത്രിതലപഞ്ചായത്തുകളില്‍ നിയോഗിക്കുന്ന കാര്യം കിലയുമായി കൂടിയാലോചി ക്കുമെന്നും അറബിമലയാളപഠനകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വ്യക്തമാക്കി.