കലാജാഥ നടത്തി
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ തീയറ്റര്‍ ക്ലബ്ബിന്റെയും വിദ്യാര്‍ത്ഥി യൂണിയന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ‘വെട്ടം 2018’ നാടകോത്സവത്തിനു തുടക്കം കുറിച്ചുകൊണ്ട് കലാജാഥ നടത്തി. കലാജാഥയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രദേശത്തെ നാടകപ്രവര്‍ത്തകരായ കുട്ടിക്ക, തിരൂര്ദാസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപ്രദര്‍ശനവും പ്രാദേശിക നാടക പ്രവര്‍ത്തകരുടെ സംഗമവും നാടകഗാനാവതരണവും നടന്നു.
നാളെ (17.10.18) ജി. ദിലീപന് (ഡയറക്ടര്‍, നാട്യശാസ്ത്ര നാടക പഠനകേന്ദ്രം കടമ്പഴിപ്പുറം, പാലക്കാട്) പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിനിമാ പ്രദര്‍ശനവും നാടകാവതരണവും മെയ്ബി സ്റ്റാന്‍ലി സി (അസി.പ്രൊഫ. സ്കൂള്‍ ഓഫ് ഡ്രാമ, തൃശ്ശൂര്‍) യുടെ നേതൃത്വത്തിലുള്ള നാടക ക്യാമ്പ് 18 മുതല്‍ 22 വരെയും നടക്കും.