ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

കതിരിൽ കൈകോർത്ത് മലയാള സർവകലാശാല

കതിരിൽ കൈകോർത്ത് മലയാള സർവകലാശാല

തിരൂർ :ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസവും സംസ്കാരിക വളർച്ചയും ലക്ഷ്യമാക്കി സംസ്ഥാന വന വികസന ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന  “കതിർ” പദ്ധതിക്കായി മലയാള സർവ്വകലാശാല സോഷ്യോളജി സ്കൂൾ പുസ്തകങ്ങൾ സമാഹരിച്ച് നൽകി. ആദിവാസി സമൂഹത്തിൻ്റെ വിദ്യാഭ്യാസവും സംസ്കാരിക വളർച്ചയും ലക്ഷ്യമാക്കിയുള്ളതാണ് കതിർ പദ്ധതി . നിലമ്പൂർ വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ വാണിയം പുഴ നഗറിൽ പുതുതായി ആരംഭിക്കുന്ന വായനശാലയിലേക്കാണ് മലയാള സർവകലാശാല സോഷ്യോളജി സ്കൂൾ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സ്വപ്നാറാണി എസ് .എസ് പുസ്തകങ്ങൾ കൈമാറിയത്. 1900 ലധികം പുസ്തകങ്ങളാണ്  കഴിഞ്ഞ ഏതാനും മാസത്തെ പരിശ്രമങ്ങളിലൂടെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ചത്.
നിലമ്പൂർ ഡി എഫ് ഒ കാർത്തിക് പി. ഐ എഫ് എസ് ഉദ്ഘാടനം  ചെയ്ത  ചടങ്ങിൽ, ശ്രീ ഗോപി വാണിയമ്പുഴ AVSS പ്രസിഡൻറ് അധ്യക്ഷനായി. മലയാള സർവകലാശാല സോഷ്യോളജി സ്കൂൾ അധ്യാപകരായ ഡോ. മുഹമ്മദ് ജഫ്ര, ശ്രീ നിഗിലേഷ് പി.എസ്. വിദ്യാർത്ഥി പ്രതിനിധി കുമാരി മേഘയും മറ്റ് വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.