ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് ശില്‍പശാല തുടങ്ങി

ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് ശില്‍പശാല തുടങ്ങി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവകുപ്പ് തിരുവനന്തപുരം ഐസി ഫോസുമായി സഹകരിച്ച് നടത്തുന്ന ത്രിദിന ഓണ്‍ലൈന്‍ പോസ് ടാഗ്സ് കോര്‍പ്പസ് ശില്പശാലയ്ക്ക് തുടക്കമായി. മലയാളസര്‍വകലാശാലയുടെയും ഐസി ഫോസിന്‍റെയും സംയുക്ത സംരംഭമാണ് ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് നിര്‍മ്മാണത്തിന് മുന്നോടിയായി ഭാഷാശാസ്ത്ര ഗവേഷകരും വിദ്യാര്‍ത്ഥികളുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഐസി ഫോസിലെ കമ്പ്യൂട്ടര്‍ വിദഗ്ദരായ സീമ, രേഷ്മ എന്നിവരാണ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. ഉദ്ഘാടന ചടങ്ങില്‍ അക്കാദമിക് ഡീന്‍ പ്രൊഫ. എം. ശ്രീനാഥന്‍, ഭാഷാശാസ്ത്ര വകുപ്പ് മേധാവി ഡോ. സി. സെയ്തലവി, ഡോ. എം. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.