തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന എഴുത്തച്ഛന്‍ വിജ്ഞാനീയപ്രഭാഷണപരിപാടി ജനകീയവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി ഈ വര്‍ഷം മുതല്‍ ലൈബ്രറി കൗണ്‍സിലിന്‍റെ സഹകരണത്തോടെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും തുഞ്ചത്തെഴുത്തച്ഛന്റെ കൃതികളെക്കുറിച്ചുള്ള ചർച്ചാ സമ്മേളനം നടത്തുന്നു.. ഇതിന്‍റെ ഔദ്യോഗിക ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ വെച്ച് മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. നാളെ (26.09.18) രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ശ്രീ. സി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പരിപാടിയില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഡോ. എന്‍.വി.പി. ഉണിത്തിരി മാസ്റ്റര്‍ക്ക് സമ്മാനിക്കും. കേരളസ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.വി. കുഞ്ഞികൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.കെ മുഹമ്മദ് ബഷീര്‍(വൈസ്ചാന്‍സലര്‍ കാലിക്കറ്റ് സര്‍ലകലാശാല), പ്രൊഫ. എം. ശ്രീനാഥന്‍ (ഡയറക്ടര്‍, എഴുത്തച്ഛന്‍ പഠനകേന്ദ്രം), കീഴാറ്റൂര്‍ അനിയന്‍ (ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം), അഡ്വ. പി. അപ്പുക്കുട്ടന്‍, ബഷീര്‍ ഹുസൈന്‍ തങ്ങള്‍, ഡോ.കെ.കെ.ബാലചന്ദ്രന്‍, എന്‍. പ്രമോദ് ദാസ് എന്നിവര്‍ സംബന്ധിക്കും.