തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യവിഭാഗവും എഴുത്തച്ഛന്‍ പഠനകേന്ദ്രവും സംയുക്തമായി നടത്തുന്ന എഴുത്തച്ഛന്‍ ദിനാചരണം ഇന്ന് (30.08.19) രാവിലെ 10 മണിക്ക് രംഗശാലയില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. ഡോ. രോഷ്നി സ്വപ്ന അദ്ധ്യക്ഷതവഹിക്കും.
‘എഴുത്തും സാമൂഹ്യദര്‍ശനവും’ എന്ന വിഷയത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിന്‍റെ ഗവേഷണപത്രികയായ ‘തുഞ്ചത്തെഴുത്തച്ഛന്‍’, ഡോ. അനില്‍ വള്ളത്തോള്‍ രചിച്ച ‘എഴുത്തച്ഛന്‍ എന്ന പാഠപുസ്തകം’, വിജയരാജ മല്ലികയുടെ ‘ആണ്‍ നദി’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. പരിപാടിയില്‍ രാഷ്ട്രപതിയുടെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ നേടിയ പ്രൊഫ. ചാത്തനാത്ത് അച്യുതനുണ്ണിയെ സര്‍വകലാശാല ആദരിക്കും. ഡോ. സി. പി. ചിത്രഭാനു (നിര്‍വാഹകസമിതി അംഗം), രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.ടി. അനിത കുമാരി, ഡോ. കെ. എം. അനില്‍, ശ്രുതി വൈലത്തൂര്‍, ഡോ. മുഹമ്മദ് റാഫി എന്‍.വി., ഷിജോ വില്‍സന്‍, വിജി റഹ്മാന്‍ എന്നിവര്‍ സംബന്ധിക്കും.