ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

എന്‍റെ ഭാഷ ഞാന്‍ തന്നെയാണ്  – എം.ടി

എന്‍റെ ഭാഷ ഞാന്‍ തന്നെയാണ് – എം.ടി

എന്‍റെ ഭാഷ ഞാന്‍ തന്നെയാണ് എന്നതിന്‍റെ പൂര്‍ത്തീകരണമാണ് മലയാളസര്‍വകലാശാലയുടെ ആദരമെന്ന് എം.ടി വാസുദേവന്‍നായര്‍.  ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍ എന്ന പേരില്‍ മലയാളസര്‍വകലാശാലയില്‍ ആരംഭിച്ച ത്രിദിന ദേശീയ സെമിനാറിന്‍റെ ഭാഗമായി എം.ടി വാസുദേവന്‍നായരെ സര്‍വ്വകലാശാല ആദരിച്ചു. എന്‍റെ ഭാഷ ഞാന്‍ തന്നെയാണെന്നും, ഭാഷയ്ക്കുവേണ്ടിയുള്ള സര്‍വ്വകലാശാലയുടെ ആദരം ഏതൊരു പുരസ്കാരത്തേക്കാളും മഹത്തരമായി കാണുന്നുവെന്നും മറുപടി പ്രസംഗത്തില്‍ എം.ടി അഭിപ്രായപ്പെട്ടു. സര്‍വകലാശായുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇടപെടാന്‍ കഴിഞ്ഞത് അഭിമാനയായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.