സുപ്രസിദ്ധ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എം.ടി. വാസുദേവന്‍ നായരെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പ്രഥമ എമെരിറ്റസ് പ്രൊഫസറായി നിയമിച്ച് വൈസ്ചാന്‍സലര്‍ ഡോ. അനില്‍വള്ളത്തോള്‍ ഉത്തരവിറക്കി. എമെരിറ്റസ് പ്രൊഫസര്‍മാരെ നിര്‍ണയിക്കുന്ന പ്രകാരം നിയമിക്കുവാനും ഭാരതത്തിനുള്ളില്‍ നിന്നും പുറത്തുനിന്നുമുള്ള പ്രസിദ്ധരായ എഴുത്തുകാരെയും കലാകാരന്‍മാരെയും അവരുടെ അക്കാദമിക യോഗ്യതകള്‍ കണക്കിലെടുക്കാതെ റൈറ്റര്‍/ ആര്‍ട്ടിസ്റ്റ് സ്കോളര്‍-ഇന്‍-റസിഡന്‍സായും ക്ഷണിക്കുവാനുമുള്ള സര്‍വകലാശാലയുടെ വ്യവസ്ഥപ്രകാരമാണ് അദ്ദേഹത്തെ സര്‍വകലാശാല എമെരിറ്റസ് പ്രൊഫസറായി നിയമിച്ചത്. സര്‍വകലാശാലയുടെ എമെരിറ്റസ് പ്രൊഫസര്‍ പദവി ഏറ്റെടുക്കുന്നതിനും , അനാരോഗ്യം ഉണ്ടെങ്കിലും തന്നാല്‍ കഴിയുംവിധം സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നതിനും അദ്ദേഹം അനുമതി നല്‍കി.