ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ഇന്‍ഫ്‌ളിബിനെറ്റ് കേന്ദ്രവുമായുള്ള   ധാരണാപത്രത്തില്‍ സര്‍വകലാശാല ഒപ്പുവെച്ചു

ഇന്‍ഫ്‌ളിബിനെറ്റ് കേന്ദ്രവുമായുള്ള ധാരണാപത്രത്തില്‍ സര്‍വകലാശാല ഒപ്പുവെച്ചു

ഗവേഷകവിദ്യാര്‍ത്ഥികളുടെ പ്രബന്ധങ്ങളും പ്രബന്ധരൂപരേഖകളും ശേഖരിക്കുന്ന യു.ജി.സിയുടെ ഇന്‍ഫ്‌ളിബിനെറ്റ് കേന്ദ്രവുമായി മലയാളസര്‍വകലാശാല ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇന്‍ഫ്‌ളിബിനെറ്റിന്റെ പ്രതിനിധി മനോജ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ് ഡോ. ടി. അനിതകുമാരിയാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇതിലൂടെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഗവേഷണപ്രബന്ധങ്ങള്‍ നേരിട്ടോ സര്‍വകലാശാല വഴിയോ ശോധ്ഗംഗ/ശോധ്ഗംഗോത്രി പോര്‍ട്ടലില്‍ അപ്പ്‌ലോഡ് ചെയ്യാവുന്നതാണ്. ലൈബ്രറി ഉപദേഷ്ടാവ് പി. ജയരാജന്‍ ചടങ്ങില്‍ സാക്ഷ്യം വഹിച്ചു. ഗവേഷണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ബൗദ്ധികചോരണത്തെ (Plagiarism) കുറിച്ചും അതിനെ എങ്ങനെ തടയാം എന്നതിനെ സംബന്ധിച്ചും മനോജ് കുമാര്‍ (സയന്റിസ്റ്റ്, ഇന്‍ഫ്‌ളിബിനെറ്റ് (യു.ജി.സി) ) രണ്ട് മണിക്കൂര്‍ നീണ്ട ശില്പശാലനടത്തി. ഗവേഷകര്‍ പ്രബന്ധരചന നടത്തുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇത്തരത്തില്‍ കരാറില്‍ ഒപ്പുവെക്കുന്ന ഏഴാമത്തെ സര്‍വകലാശാലയാണ് മലയാളസര്‍വകലാശാല. മലയാളഭാഷയില്‍ ബൗദ്ധികചോരണത്തെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ശൈശവദശയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.