ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഇന്റർഡിസിപ്ലിനറി ആർട്ട്‌ വർക്ഷോപ് 

ഇന്റർഡിസിപ്ലിനറി ആർട്ട്‌ വർക്ഷോപ് 

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ആർട്ട് ഫോറത്തിൻറെ ഭാഗമായി 2024 നവംബർ 22, 23 തീയതികളിൽ ഇൻറർ ഡിസിപ്ലിനറി ആർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു ഒന്നാം ദിവസമായ നവംബർ 22ന് “കല,പ്രയോഗം, പരിശീലനം” എന്ന വിഷയത്തെ മുൻനിർത്തി “ട്രെസ്പാസെർസ്” എന്ന സംഘത്തിൻറെ ആഭിമുഖ്യത്തിൽ പാഴ് വസ്തു ശേഖരണം,കലാ നിർമ്മാണം ആർട്ട് ഇൻസ്റ്റലേഷൻ എന്നീ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി,കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽനിന്ന് ആർട്ട് വിഭാഗത്തിൽ പഠനം പൂർത്തിയാക്കി, ഇപ്പോൾ കൊച്ചി മുസിരിസ് ബിനാലെയുടെ കലാ വിഭാഗത്തിൽ ഇൻസ്റ്റലേറ്റേഴ്സ് ആയി ജോലിചെയ്യുന്ന ശ്രീരാഗ്, പ്രണവ് പ്രഭാകരൻ എന്നിവരാണ് ക്ലാസുകൾ നയിച്ചത്.
 രണ്ടാം ദിവസം പ്രമുഖ തിയേറ്റർ പ്രാക്ടീഷണറും നടനും കൊറിയോഗ്രാഫറും കണ്ടമ്പററി ഡാൻസറുമായ ദിലീപ് ചിലങ്ക നയിച്ച ‘പെർഫോമൻസ് മേക്കിങ്’ വർക്ഷോപ്പ് നടന്നു. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന്  അഭിനയ പരിശീലനത്തിൽ പോസ്റ്റ് ഗ്രാജുവേഷനും ബാംഗ്ലൂർ ആട്ടക്കളരിൽനിന്ന് വിദഗ്ദ പരിശീലനവും
 നേടിയ ശേഷം യോഗ, കളരി കണ്ടമ്പററി ഡാൻസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ദിലീപ് ചിലങ്കക്ക് പോർച്ചുഗൽ അക്കാദമിയുടെ ഫെലോഷിപ്പ് അർഹത നേടിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തും പെർഫോമൻസ് മേക്കിങ് സെന്നോഗ്രഫി എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. “സ്പേസ്, ഡിസൈൻ, മൂവ്മെന്റ് “എന്നീ വിഷയങ്ങളിൽ ഊന്നി നിന്നുകൊണ്ട് ഒരു അവതരണ ത്തിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നാണ് ശിൽപ്പശാലയിൽ ദിലീപ് പരിശീലനം കൊടുത്തത്.സർവകലാശാലാ രജിസ്ട്രാർ റീചാർജ് ഡോക്ടർ കെ ഭാരത് ഉദ്ഘാടനം ചെയ്ത ശിൽപ്പശാല സംഘടിപ്പിച്ചത് സാഹിത്യ വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും ആർട്ട്‌ ഫോറം കോ ഓർഡിനേറ്ററുമായ ഡോ. സ്വപ്നയാണ്.