ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഇച്ഛാശക്തിയും സ്നേഹാധിഷ്ഠിതമായ മൂല്യവും  വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനം –  ഡോ. അനില്‍വള്ളത്തോള്‍

ഇച്ഛാശക്തിയും സ്നേഹാധിഷ്ഠിതമായ മൂല്യവും വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനം – ഡോ. അനില്‍വള്ളത്തോള്‍

ഇച്ഛാശക്തിയോടെയുള്ള പഠനത്തിലൂടെ ഉന്നത വിജയം നേടാമെന്നും  സ്നേഹാധിഷ്ഠിതമായ മൂല്യത്തെ ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍വള്ളത്തോള്‍.   ഈ വര്‍ഷം പുതുതായി ചേര്‍ന്ന  ബിരുദാനന്തര ബിരുദവിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരിന്നു അദ്ദേഹം. ഭാഷയ്ക്കും സാഹിത്യത്തിനും പുറമെ സാങ്കേതികവിദ്യയും സാമൂഹ്യശാസ്ത്രവും ഭൗതികശാസ്ത്രവുമെല്ലാം മലയാളത്തില്‍ പഠിക്കുന്നതിലൂടെ നല്ലൊരു പൊതുസമൂഹത്തെ വാര്‍ത്തെടുക്കുകയെന്നതാണ് മലയാളസര്‍വകലാശാലയുടെ ലക്ഷ്യമെന്നും മറ്റു സര്‍വകലാശാലകളുമായി താരതമ്യം ചെയ്തുകൊണ്ട് പ്രത്യേക സര്‍വകലാശാലയായി മലയാളസര്‍വകലാശാലയെ കാണരുതെന്നും അവയ്ക്കെല്ലാം  ഉള്ളപദവി തന്നെയാണ് കലാശാലയ്ക്ക് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധങ്ങളായ പഠനവിഭാഗങ്ങളുടെ കൂടിച്ചേരലിലൂടെ പല തരത്തിലുള്ള ആശയങ്ങളുടെ ആദാനപ്രദാനങ്ങള്‍ നടത്താനുള്ള സാഹചര്യം മലയാളസര്‍വകലാശാലയുടെ സവിശേഷതയാണ്. തുടര്‍പഠനങ്ങള്‍ക്കുള്ള എല്ലാ സഹായങ്ങളും സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.  രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. കെ.എം. ഭരതന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്നു നടന്ന നവാഗതര്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസിന് കാലിക്കറ്റ് സര്‍വകലാശാല മനശാസ്ത്ര വിഭാഗം പ്രൊഫസര്‍ ബേബി ശാരി നേതൃത്വം നല്‍കി.