ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ആറാം അന്താരാഷ്ട്ര കേരളചരിത്ര  കോണ്‍ഫറന്‍സ് പ്രദര്‍ശനങ്ങള്‍ക്ക് തുടക്കമായി

ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് പ്രദര്‍ശനങ്ങള്‍ക്ക് തുടക്കമായി

തിരൂര്‍: മലയാള ഭാഷയിലൂടെ ശാസ്ത്രത്തിന്‍റെയും സാഹിത്യത്തിന്‍റെയും എല്ലാ മേഖലകളിലും വിജ്ഞാനം സമൃദ്ധമാക്കാന്‍ മലയാളസര്‍വകലാശാലയ്ക്ക് ആകുമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. നാളെ മുതല്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടത്തുന്ന പ്രദര്‍ശനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിന്‍റെ പുരാരേഖാലയ പ്രദര്‍ശനം, പുരാവസ്തു പ്രദര്‍ശനം, ഭാരതീയ ചികിത്സാപൈതൃക പ്രദര്‍ശനം, മലപ്പുറം ന്യൂമിസ്മാറ്റിക്സ് സൊസൈറ്റിയുടെ നാണയ പ്രദര്‍ശനം, ഹെറിറ്റേജ് സ്റ്റഡീസ് സെന്‍റര്‍ തൃപ്പുണിത്തുറ, കോഴിക്കോട് സര്‍വകലാശാല ചരിത്രവിഭാഗം, മലയാളസര്‍വകലാശാല സംസ്കാരപൈതൃകപഠനം, ചരിത്രപഠനം തുടങ്ങി വിവിധ വകുപ്പുകള്‍ ഒരുക്കുന്ന പ്രദര്‍ശനങ്ങള്‍, പ്രശസ്ത പുസ്തകപ്രസാധകരുടെ പുസ്തകപ്രദര്‍ശന സ്റ്റാളുകള്‍തുടങ്ങിയവയാണ് സന്ദര്‍ശകര്‍ക്കായി തുറന്നത്.