ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ആറാം അന്താരാഷ്ട്ര കേരളചരിത്ര  കോണ്‍ഫറന്‍സ് പ്രദര്‍ശനങ്ങള്‍ക്ക്  ഇന്ന് (15.11.18) തുടക്കമാകും

ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് പ്രദര്‍ശനങ്ങള്‍ക്ക് ഇന്ന് (15.11.18) തുടക്കമാകും

തിരൂര്‍: നവംബര്‍ 16, 17, 18 തീയതികളില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നടക്കുന്ന ആറാമത്  അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും.   പുരാരേഖ-പുരാവസ്തു പ്രദര്‍ശനങ്ങള്‍, ഭാരതീയ ചികിത്സാപൈതൃക പ്രദര്‍ശനം, മലപ്പുറം ന്യൂമിസ്മാറ്റിക്സ് സൊസൈറ്റിയുടെ നാണയ പ്രദര്‍ശനം, കോഴിക്കോട് സര്‍വകലാശാല ചരിത്രവിഭാഗം, മലയാളസര്‍വകലാശാല സംസ്കാരപൈതൃകപഠനം, ചരിത്രപഠനം തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രദര്‍ശനങ്ങള്‍, പ്രശസ്ത പുസ്തകപ്രസാധകരുടെ പുസ്തകപ്രദര്‍ശനങ്ങള്‍ തുടങ്ങിയ പ്രദര്‍ശനങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.