ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

“ആരവം” എൻ.എൻ.എസ് സപ്തദിന ക്യാമ്പ് തുടങ്ങി.

“ആരവം” എൻ.എൻ.എസ് സപ്തദിന ക്യാമ്പ് തുടങ്ങി.

താനാളൂർ : തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ സപ്തദിന ക്യാമ്പ് ‘ ആരവം’ താനാളൂർ ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങി. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.എം. മല്ലിക നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ.കെ.ബാബുരാജൻ ആദ്ധ്യക്ഷ്യം വഹിച്ചു. കെ.ഗായത്രി , ആർ.സി .അർഷ എന്നിവർ എൻ.എൻ.എസ് ഗാനം അവതരിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം. സബിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് ബാൽ എന്നിർ ക്യാമ്പിന് ആശംസകൾ നേർന്നു. എ.വി. അഭിജിത്, കെ.പി രാധ , എം. ഗോമതി എന്നിവർ ഗാനങ്ങൾ ആലപിച്ചു. പ്രോഗ്രാം ഓഫീസർ ഡോ.പി.ശ്രീദേവി സ്വാഗതവും വി.എസ്.പ്രസാദ്യ നന്ദിയും പറഞ്ഞു. താനാളൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആരോഗ്യസ്ഥിതി റിപ്പോർട്ട് തയ്യാറാക്കലാണ് എൻ.എസ്. എസ് ക്യാമ്പിൽ പ്രധാനമായി നടത്തുന്ന പ്രവർത്തനം.