ആത്മീയത നഷ്ടപ്പെട്ട മതബോധമാണ് വര്‍ഗീയത – സച്ചിദാനന്ദന്‍
തിരൂര്‍: ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വര്‍ഗീയത. ന്യൂനപക്ഷ വര്‍ഗീയത വിഭജനവും വര്‍ഗീയത ഫാസിസവുമാണ് സൃഷ്ടിക്കുന്നതെന്ന് സച്ചിദാനന്ദന്‍. മലയാളസര്‍വകലാശാലയില്‍ നടന്ന ‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍’ എന്ന ദേശീയസെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ, ഇന്ത്യന്‍, കേരളീയ നവോത്ഥാന സങ്കല്‍പ്പങ്ങളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കേരളീയ നവേത്ഥാനത്തിന്‍റെ കേന്ദ്രബിന്ദു കീഴാളചിന്തകരായിരുന്നു വെന്നും അത് ബംഗാളിലെ നവോത്ഥാനം പോലെ അടിത്തട്ടിനെ സ്പര്‍ശിക്കാത്ത ബ്രാഹ്മണ പരിഷ്കരണ പ്രസ്താവമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.