ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

അറിവും അക്ഷരവും ലഹരിയായി കാണണം – ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

അറിവും അക്ഷരവും ലഹരിയായി കാണണം – ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

തിരൂർ/വക്കാട്: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പത്താം വാർഷികഘോഷത്തിന്റെയും,  മലയാള വരാഘോഷത്തിന്റെയും സമാപന സമ്മേളനത്തിന്റെ  സംസാരിക്കുകയായിരുന്നു മന്ത്രി.  ഒരു നൂറ്റാണ്ടു മുൻപ് നമ്മൾ നാടു കടത്തിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും കേരളത്തിലേക്ക് കടന്നു വരുന്ന ഈ സമയത്ത് മലയാളി സമൂഹത്തിനു വലിയ അവബോധം നൽകാൻ മലയാള ഭാഷക്കും സർവകലശാലക്കും സാധിക്കുമെന്നും മന്ത്രി ഓർമപ്പെടുത്തി.  ഒരു പതിറ്റാണ്ട് പൂർത്തിയാവുന്ന മലയാള സർവകലശലക്ക് ആസ്ഥാനമന്ദിരത്തിനു വേണ്ടി സർക്കാർ അനുവദിച്ച 139 കോടി രൂപക്ക് എത്രയും പെട്ടന് ഭരണനുമതി നേടിയെടുക്കാൻ വേണ്ട എല്ലാവിധ നടപടികളും വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു

സർവകലശാല വൈസ് ചാൻസിലർ ഡോക്ടർ അനിൽ വള്ളത്തോൾ പരിപാടിക്ക് സ്വാഗതം ആശംസിച്ചു.  ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച മലയാളഭാഷ മരിക്കരുതെന്നും ഭാഷ പരിപോഷണത്തിനു വേണ്ടി സർവകലാശലയിലെ വിദ്യാർത്ഥികളും അധ്യാപകരും പരിശ്രമിക്കണമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ സ്ഥലം എം എൽ എ  കുറുക്കോളി മൊയ്തീൻ  ഓർമപ്പെടുത്തി

സർവകലശലയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി സർവകലശാല പുറത്തിറക്കിയ പത്തോളം പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു

മലയാള വരാഘോഷത്തിന്റെ ഭാഗമായി കേരള പിറവി ദിനത്തിൽ സർവകലശാലയിൽ ആരംഭിച്ച പരിപാടിയിൽ കലസാഹിത്യ രംഗത്തെ പ്രമുഖർ, അക്കാദമിക വിദഗ്ധർ, ജനപ്രധിനിതികൾ,തുടങ്ങി നിരവധി പേർ പങ്കെടുത്തു പരിപാടിയിൽ, മോഹിനിയാട്ടം, ഓട്ടൻതുളൽ തുടങ്ങി നിരവധി കേരളീയ കലരൂപങ്ങളുടെ പ്രദർശനവും നടന്നു