അറബിമലയാള സര്‍വവിജ്ഞാനകോശം തയ്യാറാകുന്നു
തിരൂര്‍; മലയാള സര്‍വകലാശാലയുടെ അറബിമലയാള പഠന കേന്ദ്രവും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയും ചേര്‍ന്ന് 1500 പുറങ്ങളുള്ള മൂന്ന് വാള്യങ്ങളിലായി തയ്യാറാക്കുന്ന അറബിമലയാള സര്‍വ്വവിജ്ഞാന കോശത്തിന്‍റെ കരട് രൂപരേഖ അറബിമലയാള വിദഗ്ധരടങ്ങുന്ന ഉപദേശക സമിതി അംഗീകരിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള ഗവേഷകര്‍ ഈ പദ്ധതിയുടെ ഭാഗമാകും. മലയാള സര്‍വകലാശാലയില്‍ വെച്ച് നടന്ന യോഗം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു. അടിയന്തിരപ്രാധാന്യത്തോടെ ചെയ്തു തീർക്കേണ്ടതാണ് ഈ പദ്ധതിയെന്നും മലയാള സംസ്കാര പഠന മേഖലയില്‍ ഈ സംരംഭം മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാദമി ചെയര്‍മാന്‍ ടി കെ ഹംസ, റസാഖ് പയമ്പറോട്ട്, ഓ. എം കരുവാരക്കുണ്‍ണ്ട്, ഉമര്‍തറമേല്‍ തുടങ്ങി നിരവധി പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. ഡിസംബറില്‍ പ്രസിദ്ധീകരിക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ അടുത്ത യോഗം കൊണ്ടോട്ടി വൈദ്യര്‍ അക്കാഡമിയില്‍ മെയ് നാലിന് ചേരുന്നതാണ്.