തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ചരിത്ര പഠനസ്കൂളിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ചരിത്ര പഠനസ്കൂൾ ഡയറക്ടർ ഡോ. ശ്രീജ .എൽ.ജി. ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം പ്രൊഫസർ ഡോ.കെ.എസ്.മാധവൻ മുഖ്യപ്രഭാഷണം നടത്തി.
ചരിത്രത്തിന്റെ കർത്തൃത്ത്വമാവാൻ അടിമാനുഭവമുള്ള വിഭാഗങ്ങൾക്കും കഴിയണം എന്നും, നിലവിൽ ചരിത്രത്തിന്റെ വൈജ്ഞാനിക ചട്ടക്കൂട് അതിനനുസൃതമല്ല എന്നും അദ്ദേഹം പ്രസ്താവിച്ചു.ചടങ്ങിൽ ഡോ. മഞ്ജുഷ.ആർ. വർമ്മ, ഡോ.ശ്രീരാജ് എ .പി , ഡോ. സരിത എൻ , ഡോ. ദിരാജ്, കുമാരി അഞ്ജലി കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.