ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

അന്താരാഷ്ട്ര സൂഫി സെമിനാർ  ഇന്ന് ( 24 .01.2020) മലയാള സർവകലാശാലയിൽ

അന്താരാഷ്ട്ര സൂഫി സെമിനാർ ഇന്ന് ( 24 .01.2020) മലയാള സർവകലാശാലയിൽ

തിരൂർ: കേരളീയ പശ്ചാത്തലത്തിലെ സൂഫി സംസ്കാരവും സാഹിത്യവും  എന്ന പ്രമേയത്തിൽ ഒ.കെ  ഉസ്താദ് ഇൻസ്റ്റിറ്റ്യൂട്ടും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയും  സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാർ ഇന്ന് മലയാള  സർവകലാശാലയിൽ വെച്ച് നടക്കും.
രാവിലെ 10 മണിക്ക് ഡോ. ഫൈസൽ അഹ്സനി രണ്ടത്താണിയുടെ അധ്യക്ഷതയിൽ മലയാള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ സെമിനാർ ഉദ്ഘാടനം ചെയ്യും. തുർക്കി ആസ്ഥാനമായുള്ള ഹൈറത്ത് ഫൗണ്ടേഷന്റെ  മലേഷ്യൻ റെപ്രസെന്റേറ്റീവ്  ഡോ.യൂസഫ് കാര  മുഖ്യപ്രഭാഷണവും വൈദ്യർ സ്മാരക മാപ്പിള കല അക്കാദമി ചെയർമാനും ഒ.കെ ഉസ്താദ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ  ഡോ. ഹുസൈൻ രണ്ടത്താണി ആമുഖ പ്രഭാഷണവും നടത്തും.
   തുടർന്നുള്ള രണ്ടു സെഷനുകളിലായി ഇന്ത്യക്കകത്തും പുറത്തുമുള്ള ഗവേഷകരും വിദ്യാർത്ഥികളും വിവിധ വിഷയങ്ങളിൽ പഠന പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സെഷനിൽ ശംസുദ്ദീൻ സഖാഫി നീരോൽപാലത്തിന്റെ  അധ്യക്ഷതയിൽ ഉസ്താദ് അലി ബാഖവി ആറ്റുപുറം പ്രശസ്തി പത്രദാനം  നിർവഹിക്കും.