ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

അനുശോചനക്കുറിപ്പ്

അനുശോചനക്കുറിപ്പ്

ആയുര്‍വേദത്തിന്റെ കുലപതി പത്മഭൂഷന്‍ ഡോ. പി.കെ. വാരിയരുടെ ദേഹവിയോഗത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളും ഭരണസമിതി അംഗങ്ങളും അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.  ആയുര്‍വേദചികിത്സാപദ്ധതിയെ ലോകോത്തരനിലവാരത്തിലേക്ക് എത്തിക്കുകയും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് സ്വയം മാതൃകയായിത്തീരുകയും ചെയ്ത അത്ഭുതപ്രതിഭയാണ് വിടവാങ്ങിയത്.  മലയാണ്‍മയുടെ മഹത്വത്തെ തിരിച്ചറിയുകയും അതിന്റെ ശക്തിയും സൗന്ദര്യവും വീണ്ടെടുക്കുന്നതിന് ആവോളം പ്രയത്‌നിക്കുകയും ചെയ്ത അദ്ദേഹം മലയാളസര്‍വകലാശാലയുടെ ആരംഭകാലം തൊട്ടേ അതിന്റെ അഭ്യുദയത്തിനായി നിലകൊള്ളുകയുണ്ടായി.  സര്‍വകലാശാലയുമായി നിരന്തരമായ ആത്മബന്ധം സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയ്ക്കും കുടുംബത്തിനും ഒപ്പം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും വ്യസനസമേതം പങ്കുചേരുന്നു.

ഡോ. അനില്‍ വള്ളത്തോള്‍ വൈസ് ചാന്‍സലര്‍

Download File