തിറയാട്ടത്തിന്റെ ഭഗവതി കോലത്തിനും മറ്റും ഉപയോഗിച്ചിരുന്ന അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള പള്ളിവാള്‍ മൂര്‍ക്കനാട് പീതാംബരനാശാന്‍ സര്‍വകലാശാല പൈതൃകമ്യൂസിയത്തിന് സംഭാവനചെയ്തു. ശാസ്ത്രയാന്‍ പരിപാടിയുടെ ഭാഗമായി സര്‍വകലാശാലയില്‍ നടന്ന തിറയാട്ടം സോദാഹരണപ്രഭാഷണവും അവതരണവും നടത്താന്‍ സര്‍വകലാശാലയിലെത്തിയതായിരുന്നു അദ്ദേഹം. തെക്കന്‍ മലബാറില്‍ കാവുകളില്‍ ഉപയോഗിച്ചിരുന്ന പള്ളിവാള്‍ പിച്ചളയും ഇരുമ്പും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.