ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മുന്‍ വൈസ് ചാൻസലർമാർ

മുന്‍ വൈസ് ചാൻസലർമാർ

ഡോ. വി അനിൽ കുമാർ (ഡോ. അനില്‍ വള്ളത്തോള്‍)
     (01-03-2018 മുതല്‍ 28-02-2023 വരെ)
കാലിക്കറ്റ് സര്‍വകലാശാലയില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെ 2018 ല്‍ വൈസ് ചാന്‍സലര്‍ പദവിയില്‍ പ്രവേശിച്ചു.  നേരത്തെ സര്‍വകലാശാലാ വകുപ്പദ്ധ്യക്ഷനായിരുന്ന ഇദ്ദേഹം കാലിക്കറ്റ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, കേന്ദ്രസാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.  1986 ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എം.എ. പരീക്ഷ പാസായ ശേഷം തളിപ്പറമ്പ് സര്‍ സയ്ദ് കോളേജ്, കാലടി സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി വിവിധ കാലയളവുകളില്‍ പ്രവര്‍ത്തിച്ചു.  2006 ലാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ അദ്ധ്യാപകനായെത്തുന്നത്,  ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, പരീക്ഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഒട്ടേറെ ഗവേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശിയായി പ്രവര്‍ത്തിച്ച ഡോ. അനില്‍ വള്ളത്തോള്‍ 19 പുസ്തകങ്ങളുടെയും 75 ഓളം ഗവേഷണപ്രബന്ധങ്ങളുടെയും രചയിതാവാണ്.  2019 നവംബര്‍ മുതല്‍ 2020 ജൂലൈ വരെ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചുമതലകൂടി വഹിക്കുകയുണ്ടായി.

ഡോ. ഉഷ ടൈറ്റസ്‌

(26-10-2017 മുതല്‍ 28-02-2018 വരെ)

ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ ഡോ. ഉഷ ടൈറ്റസ്‌  നേരത്തെ കോഴിക്കോട് പാലക്കാട്‌ എന്നിവിടങ്ങളില്‍ കലക്ടറായും ചെന്നൈ ഐ.ഐ.ടിയില്‍ രാജിസ്ട്രാറായും സംസ്ഥാന സാമുഹിക ക്ഷേമ സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം. ബി .ബി  എസ്, എം. ഡി  ബിരുദം  നേടിയ ഡോ. ഉഷ ടൈറ്റസ്‌ 1993 ബാച്ച് ഐ. എ. എസ് കാരിയാണ്

ശ്രീ. കെ. ജയകുമാർ

സ്ഥാപക വൈസ് ചാന്‍സലര്‍ ( 01-11-2012 മുതല്‍  25-10-2017 വരെ)

സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി വിരമിച്ചതിനെ തുടർന്ന് 2012 നവംബർ ഒന്നിന് മലയാള സർവകലാശാലയിലെ വൈസ് ചാൻസലറായി സ്ഥാനമേറ്റു. കവിയും ഗ്രന്ഥകാരനും ഗാന രചയിതാവും ചിത്രകാരനുമായ ശ്രീ. കെ. ജയകുമാർ 2017 ഒക്ടോബർ  25 ന് വിരമിച്ചു .