മധ്യവര്‍ഗ്ഗ സംവേദനത്തില്‍ ഒതുങ്ങിയ മലയാളസാഹിത്യവിമര്‍ശനം വാമൊഴി പാരമ്പര്യത്തെ അവഗണിക്കുകയും പരിമിതമായ അനുഭവമണ്ഡല ങ്ങളില്‍ ചുരുങ്ങിപ്പോവുകയും ചെയ്തതായി ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എമിററ്റസ് പ്രൊഫസറും ഗ്രന്ഥകാരനുമായ പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി വിഭാവനം ചെയ്ത 'സ്‌കോളര്‍ ഇന്‍ റസിഡന്‍സ് പ്രോഗ്രാ'മില്‍ ആദ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാഹിത്യചരിത്രവും വിമര്‍ശനവും മുഖ്യധാരയില്‍ നിന്നും പുറം തള്ളിയ എഴുത്തുകാരെ പുനരാനയിക്കാന്‍ ഗവേഷകര്‍ക്ക് കഴിയണമെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. ഇറക്കുമതി ചെയ്‌പ്പെട്ട പാശ്ചാത്യസിദ്ധാന്ത ങ്ങളില്‍ നിന്ന് പുറത്തുകടക്കാനും സ്വന്തം അനുഭവങ്ങളില്‍ കാലൂന്നി ഗവേഷണം മുന്നോട്ട് കൊണ്ടുപോവാനും കഴിയണം. സാഹിത്യം വ്യക്തിക ളുടെ ഉല്‍പ്പന്നമല്ലെന്നും ചരിത്രപ്രവാഹത്തിന്റെ ഭാഗമാണെന്നും തിരിച്ചറി യണം - അദ്ദേഹം ഗവേഷണവിദ്യാര്‍ത്ഥികളോട് പറഞ്ഞു. മലയാളവിഭാഗം മേധാവി ഡോ. ടി. അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി പ്രൊഫ. ഇ.വി രാമകൃഷ്ണന്‍, നാല് ദിവസം ക്യാമ്പസില്‍ തങ്ങി വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തും.