ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പ്രോജക്ടുകൾ-സംസ്കാര പൈതൃകപഠനം

പ്രോജക്ടുകൾ-സംസ്കാര പൈതൃകപഠനം

പൈതൃകസര്‍വ്വേ

മലപ്പുറം ജില്ലയില്‍ സര്‍വകലാശാല നടത്തിയ പൈതൃകസര്‍വേ പൂര്‍ത്തിയായി.  തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അമ്പതുശതമാനം ഗ്രാമപഞ്ചായത്തുകളില്‍ ഈ സര്‍വ്വേ നടത്തിയത്.  അസംഖ്യം പുരാവസ്തുക്കളും സ്മാരകങ്ങളും പുരാരേഖകളും അടയാളപ്പെടുത്തുന്നതിന് സര്‍വേവഴി സാധിച്ചു.  വിശദമായ ഫോട്ടോ ഡോക്യുമെന്റേഷനും സംരക്ഷണപരിപാടികളും കൂടി തയ്യാറാവുന്നതോടെ മാത്രമേ സര്‍വേ പൂര്‍ത്തിയാകൂ. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അപഗ്രഥിക്കുന്ന റിപ്പോര്‍ട്ട് തയ്യാറായി വരുന്നു.  പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും. 2016 ഏപ്രിലില്‍ വയനാട് ജില്ലയിലെ പൈതൃകസര്‍വേ ആരംഭിച്ചു. തുടര്‍ന്ന് മറ്റു ജില്ലകളിലും ആരംഭിക്കാനാണ് തീരുമാനം.

 

മ്യൂസിയം പ്രോജക്ട്

     മലയാളസര്‍വകലാശാലയ്ക്ക് സ്ഥിരമായ കാമ്പസ് ഉണ്ടാവുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക മ്യൂസിയം ഒരു പ്രധാനപ്പെട്ട കേന്ദ്രമായിരിക്കും.  ഇപ്പോള്‍തന്നെ സംസ്‌കാരപൈതൃക വകുപ്പിന്റെയും ചരിത്രവകുപ്പിന്റെയും പ്രവര്‍ത്തനഫലമായി ധാരാളം പുരാവസ്തുക്കളും പുരാരേഖകളും സര്‍വകലാശാലയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.  വ്യക്തികള്‍ തങ്ങളുടെ പക്കലുള്ള വിശിഷ്ട പൈതൃകവസ്തുക്കള്‍ സര്‍വകലാശാലയെ ഏല്‍പിക്കുന്നുമുണ്ട്.  പൈതൃകസര്‍വേ പുരോഗമിക്കുന്ന മുറയ്ക്ക് ധാരാളം പുരാവസ്തുക്കള്‍ സ്വന്തമാക്കാനോ, ഡോക്യുമെന്റ് ചെയ്യാനോ സാധിക്കും.  ചെറിയ കാലയളവ് കൊണ്ട് ഈ വിധം സമ്പാദിക്കുന്ന പൈതൃകവസ്തുക്കളുടെ ശാസ്ത്രീയമായ പരിരക്ഷയ്ക്കും ഡോക്യുമെന്റേഷനും, ആവശ്യമായ ഘട്ടങ്ങളില്‍ ഡിജിറ്റലൈസേഷനുമായി ഒരു മ്യൂസിയം പ്രോജക്ട് പ്രവര്‍ത്തനമാരംഭിച്ചു.  പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിച്ചു.  മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ലഭ്യമായ ഡിജിറ്റല്‍ ദൃശ്യ ശ്രാവ്യ വിഭവങ്ങള്‍ ശേഖരിക്കുക എന്നതും ഈ പ്രോജക്ടിന്റെ ലക്ഷ്യമാണ്.  മീഡിയ ആര്‍ക്കൈവ്‌സ്, സിനിമ ആര്‍ക്കൈവ്‌സ് എന്നിവയും മ്യൂസിയം പ്രോജക്ടിന്റെ ഭാഗമായി രൂപീകൃതമാവും. ഈടുറ്റ ഈ മ്യൂസിയം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പൊതുജനങ്ങളും ധാരാളമായി എത്തുന്നു.