ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പ്രസാധനം

സുവ്യക്തമായ നയമനുസരിച്ച് പ്രവർത്തിക്കുന്ന  മലയാളം സർവകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം  സ്വകാര്യ പ്രസാധകർ  പ്രസിദ്ധീകരിക്കാനിടയുള്ള  പുസ്തകങ്ങൾ ഏറ്റെടുക്കാറില്ല. ചരിത്രപരമായും അക്കാദമികമായും  പ്രാധാന്യമുള്ള, മറ്റാരും പ്രസിദ്ധീകരിക്കാൻ സാധ്യതയില്ലാത്ത  പുസ്തകങ്ങൾ ആണ്  പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കുന്നത്. മലയാള ഭാഷയെ സമ്പന്നമാക്കുന്ന അക്കാദമിക സ്വഭാവമുള്ള  കൃതികളോ  അവയുടെ തർജ്ജമകളോ പ്രസിദ്ധീകരണത്തിന് പരിഗണിക്കും.  വിവിധ അച്ചടി മാധ്യമങ്ങളിൽ ചിതറിക്കിടക്കുന്ന ലേഖനങ്ങളും പഠനങ്ങളും വിഷയകേന്ദ്രീകൃതമായി സമാഹരിച്ച് ഗവേഷണവിവരപ്രഭവങ്ങൾ  എന്ന നിലയിൽ പ്രസിദ്ധീകരിക്കാനും സർവകലാശാല മുൻകൈ എടുക്കുന്നു.  പ്രസിദ്ധീകരണ ഉപദേശക സമിതിയാണ്  ഗ്രന്ഥശീർഷകങ്ങൾക്ക് അന്തിമാംഗീകാരം നൽകുന്നത്. പ്രസിദ്ധീകരണ നയവും മാനദണ്ഡങ്ങളും നിശ്ചയിക്കുന്നതും അവർ തന്നെ.

ഉപദേശക സമിതി അംഗങ്ങൾ

  • ഡോ. അനിൽകുമാർ വി (വൈസ് ചാൻസലർ,ചെയർമാൻ )
  • ഡോ. പി എം റെജിമോൻ (രജിസ്ട്രാർ ഇൻ ചാർജ്,കൺവീനർ )
  • ഡോ. രഘു എ സി
  • ഡോ. രാജേഷ് കെ പി
  • ഡോ. എച് കെ സന്തോഷ്
  • ഡോ. അനിൽ കെ എം
  • ഡോ. സി. സൈതലവി
  • ശ്രീ. രാജേഷ് മോൻജി
  • ശ്രീ ഓം പ്രകാശ്
  • ശ്രീ ഇ ഡി ഡേവിസ്
  • ഡോ. കാവുമ്പായി ബാലകൃഷ്ണൻ
  • ഡോ. പ്രേംകുമാർ
  • ശ്രീ ഷാജഹാൻ മാടമ്പാട്ട്
  • ശ്രീമതി വിധു വിൻസെന്റ്