ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഗുണ്ടര്‍ട്ട് ചെയര്‍

ട്യൂബിങ്ഗന്‍ സര്‍വകലാശാലയുടെ സഹകരണത്തോടെ

  • ജര്‍മനിയില്‍ മലയാളസര്‍വകലാശാല ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിച്ചു.
  • ഗുണ്ടര്‍ട്ട് പഠനങ്ങളില്‍ വിദഗ്ദ്ധനായ പ്രൊഫ. സ്‌കറിയ സക്കറിയയെ ഗുണ്ടര്‍ട്ട് ചെയര്‍ പ്രൊഫസറായി നിയമിച്ചു. പ്രൊഫ. ടി. അനിത കുമാരിയെ വിസിറ്റിംഗ് അക്കാദമിക് ആയി നിയമിച്ചു.
  • 2015 ഒക്‌ടോബര്‍ 9- ന് ഗുണ്ടര്‍ട്ട് ചെയര്‍ നിലവില്‍ വന്നു. ട്യൂബിങ്ഗന്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ശ്രീ. കെ. ജയകുമാറും ട്യൂബിങ്ൻ സര്‍വകലാശാലയുടെ വൈസ് പ്രസിഡണ്ട് പ്രൊഫ. കരീന്‍ ആമോസും സംയുക്തമായി ചെയര്‍ ഉദ്ഘാടനം ചെയ്തു.
  • ചെയര്‍വഴി ട്യൂബിങ്ഗന്‍ സര്‍വകലാശാലയിലെ വിപുലമായ ഗുണ്ടര്‍ട്ട് ശേഖരം മലയാള സര്‍വകലാശാലയ്ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ശേഖരത്തിലെ കേരളനാടകം, നളചരിതം മണിപ്രവാളം എന്നീ കൃതികള്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ചു. കൂടുതല്‍ കൃതികള്‍ പരിശോധനയിലാണ്.
  • സംയുക്തപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ഗുണ്ടര്‍ട്ടും മലയാളവും' എന്ന ശീര്‍ഷകത്തില്‍ സമഗ്രമായ രണ്ടു വാള്യം ഡോ: സ്‌കറിയ സക്കറിയ എഡിറ്റ് ചെയ്തു സര്‍വകലാശാല പ്രസിദ്ധീകരിച്ചു.

വിദ്യാര്‍ത്ഥി വിനിമയ പരിപാടി

വിദ്യാര്‍ത്ഥി വിനിമയ പരിപാടിയുടെ ഭാഗമായി ട്യൂബിങ്ഗന്‍ സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മലയാള സര്‍വകലാശാലയില്‍ മലയാളഭാഷയേയും കേരളസംസ്‌കാരത്തേയും പരിചയപ്പെടുന്നതിലേക്കായി ഒരുമാസം ചെലവഴിച്ചു. സമാനമായി സര്‍വകാലാശാലയിലെ മൂന്ന് എം. സി. ജെ. വിദ്യാര്‍ത്ഥികള്‍ ഒരുമാസം ട്യൂബിങ്ൻ സര്‍വകലാശാലയിലും ചെലവഴിച്ചു.

ഗുണ്ടര്‍ട്ട് ചെയര്‍ പ്രവര്‍ത്തനങ്ങള്‍

  • ഗുണ്ടര്‍ട്ട് ശേഖരത്തിലെ മലയാള കൃതികള്‍ ഡിജറ്റലൈസ് ചെയ്യുക. 2016 ജൂലായില്‍ ഈ പദ്ധതിക്ക് ജര്‍മന്‍ ഗവേഷണ ഫൗണ്ടേഷന്റെ അംഗീകാരം ലഭിക്കുകയുണ്ടായി.
  • ട്യൂബിങ്ഗന്‍ സര്‍വകലാശാല ഇന്‍ഡോളജി അസോയേറ്റ് പ്രൊഫസര്‍ ഹെയ്ക്ക് ഓബര്‍ലിന്‍ മലയാളസര്‍വകലാശാല സന്ദര്‍ശിക്കുകയും 'മലയാളഭാഷയുടെ വികാസവും ഗുണ്ടര്‍ട്ടും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയും ചെയ്തു.
  • ഗുണ്ടര്‍ട്ട് ചെയര്‍ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു
  • മലയാള ഭാഷയുടെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രൊഫസര്‍ ഹെയ്ക്ക് ഓബര്‍ലിന്‍, ഡോ. എലേന മുസിയാറല്‍, ഡോ. ഓഫിറ ഗാമിലിയേല്‍, എന്നിവര്‍ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന്റെ വിശദാംശങ്ങള്‍ താഴെ.
    • ഗുണ്ടര്‍ട്ട് ചെയര്‍ പ്രൊഫസര്‍ സ്‌കറിയ സക്കറിയ
    • ട്യൂബിങ്ഗന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ 2017 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പഠിപ്പിച്ചു.
    • സേതുവിന്റെ 'പാണ്ഡവപുരം' നോവലിനെ അധികരിച്ചുള്ള വായനാപരിപാടി 2017 ഫെബ്രു വരി,13 മുതല്‍ 17 വരെ നടന്നു.
    • 'മലയാളത്തിന് ഒരു മുഖവുര: സാംസ്‌കാരിക ഭൂമിശാസ്ത്രവും വ്യതിരിക്തതയും' എന്ന വിഷയത്തില്‍ 2017 ഫെബ്രു 28 മുതല്‍ മാര്‍ച്ച് 3 വരെ പരിപാടി സംഘടിപ്പിച്ചു.
    • ബ്രൗണ്‍ എയ്ഞ്ചല്‍സ് എന്ന സിനിമയുടെ പൊതുപ്രദര്‍ശനം നടന്നു. ഇംഗ്ലീഷ് സിനിമയായ ട്രാന്‍സ്ലേറ്റഡ് ലിവ്‌സിന്റെ പുനരാഖ്യാനമാണിത്. 1960 കളില്‍ ജര്‍മനിയിലേക്ക് കുടിയേറിയ മലയാളി നഴ്‌സുമാരുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
    • പ്രൊഫ. എം.ശ്രീനാഥന്‍,വകുപ്പദ്ധ്യക്ഷന്‍,ഭാഷാശാസ്ത്രവിഭാഗം, മലയാള സര്‍വകലാശാല 2017 മെയ് മാസത്തില്‍ ട്യൂബിങ്ഗന്‍ സര്‍വകലാശാലയില്‍ തുടര്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു.