ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഭാഷാ ടെക്‌നോളജി കേന്ദ്രം

ഭാഷാ ടെക്‌നോളജി കേന്ദ്രം

മലയാളഭാഷാപോഷണത്തിനുതകുന്ന അടിസ്ഥാന ഡിജിറ്റല്‍ വിഭവവികസനമാണ് ഭാഷാ ടെക്‌നോളജി കേന്ദ്രത്തിന്റെ മുഖ്യലക്ഷ്യം. മലയാളത്തിന്റെ യന്ത്രഗ്രാഹ്യത വര്‍ദ്ധിപ്പിക്കാനുതകുന്ന സാങ്കേതിക വിഭവങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ഏറെ മുന്നേറാനുണ്ടെന്ന തിരിച്ചറിവിലാണ് സര്‍വകലാശാല ഈ കേന്ദ്രം സ്ഥാപിച്ചത്. വിവിധ ഭാഷാ സോഫ്റ്റ്‌ വെയറുകള്‍, ഡിജിറ്റല്‍ പദകോശം, ഡിജിറ്റല്‍ ലൈബ്രറി എന്നിവയ്ക്കു പുറമെ ഭാഷാപഠനം സുഗമമാക്കാനുള്ള ആന്‍ഡ്രോയിഡ് ആപ്പുകളും ഭാഷാസാങ്കേതിക കേന്ദ്രം നിര്‍മിക്കുന്നുണ്ട്.

കേന്ദ്രത്തിന്റെ ആദ്യ ഉത്പന്നം മലയാളഭാഷയുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സ്വന സഞ്ചയമാണ്. ഗവേഷകര്‍ക്കും സോഫ്റ്റ് വെയര്‍ നിര്‍മാതാക്കള്‍ക്കും ഭാഷയുടെ സ്വനിമ ഘടന കൃത്യമായി ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്ന വിധത്തിലാണ് ഈ വിഭവമൊരുക്കിയിട്ടുള്ളത്.Malayalam Phonetic Archive

ഭാഷ ടെക്നോളജി കേന്ദ്രം തയ്യാറാക്കിയ മറ്റൊരു ഉല്പന്നമാണ് അക്ഷര ഭേദിനി

സാങ്കേതികവിദ്യാ സഹായികളോടെ ഭാഷാപഠനം സുഗമമാക്കാനുള്ള പ്രോജക്ടിന്റെ ഭാഗമായി 'മലയാളപാഠം' എന്ന പേരില്‍ കേന്ദ്രം നിര്‍മിച്ച ഭാഷാപഠന ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. https://play.google.com/apps/testing/com.malayalamuniversity.malayalapaadam എന്ന ലിങ്കുവഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.