ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

കഥാസാഹിത്യ ശാഖ സാമൂഹ്യ പുരോഗതിയുടെ ചാലകം: സുനിൽ പി. ഇളയിടം

കഥാസാഹിത്യ ശാഖ സാമൂഹ്യ പുരോഗതിയുടെ ചാലകം: സുനിൽ പി. ഇളയിടം

തിരൂർ: കഥാസാഹിത്യം സാമൂഹ്യ പുരോഗതിയുടെ പ്രതിഫലനമാണെന്നും അത് സാമൂഹിക ജീവിതത്തെയും രാഷ്ട്രീയത്തെയും നവീകരിക്കുന്നതാണെന്നും സാമൂഹിക വിമർശകനും അധ്യാപകനുമായ ഡോ: സുനിൽ പി ഇളയിടം പറഞ്ഞു. മലയാളം സർവ്വകലാശാല സംസ്കാരപൈതൃകപഠന സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചതുർദ്ദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ: എൽ സുഷമ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മദ്രാസ് സർവകലാശാല മലയാള വിഭാഗം അദ്ധ്യക്ഷൻ ഡോ: പി.എം ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്കാരപൈതൃകപഠന സ്കൂൾ ഡയറക്ടർ ഡോ: കെ.എം ഭരതൻ ,ഡോ : സുനീത ടി.വി,  ആശിഷ് സുകു, ഡോ: കെ.വി ശശി, ഡോ: ജി സജിന എന്നിവർ സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു, തുടർന്ന് വിവിധ വിഷയങ്ങളെ മുൻനിർത്തിയുള്ള സെഷനുകളിൽ കെ.പി രാമനുണ്ണി, വിജു നായരങ്ങാടി ,രാഹുൽ രാധാകൃഷ്ണൻ, ഡോ: രവി കെ.പി , ഡോ: സോണി ജി, ഡോ: ജയകുമാർ എസ്.എസ്, നൂറ വി , ഡോ: അശോക് ഡിക്രൂസ്, ഡോ: ശുഭ കെ എന്നിവർ ആദ്യ ദിനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കഥാസാഹിത്യ സെമിനാറിന്റെ രണ്ടാം ദിനത്തിൽ സി.വി ബാലകൃഷ്ണൻ,
ഡോ: പി.പവിത്രൻ, ഡോ: എം.ബി മനോജ്, ഡോ: അമ്പിളി എം.വി,ഫ്രാൻസിസ് നൊറോണ, ഡോ: കെ.എം അനിൽ,സുമേഷ് കാരാട്,   ഡോ: ടെജി കെ തോമസ്, ജിഷ പി,ഡോ:കെ.ബാബുരാജൻ, ഡോ: ശ്രീജ എൽ.ജി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.നാല് ദിനങ്ങളിലായി നടക്കുന്ന ദേശീയ സെമിനാർ വെള്ളിയാഴ്ചയാണ് സമാപിക്കുന്നത്.