ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ത്രിദിന ശില്പശാല തുടങ്ങി

ത്രിദിന ശില്പശാല തുടങ്ങി

ത്രിദിന ശില്പശാല തുടങ്ങി ……………………… തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ ഐ.ക്യു.എ.സിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി വിവിധ ഓൺലൈൻ പഠന മാധ്യമങ്ങളെക്കുറിച്ച് നടത്തുന്ന ത്രിദിന ശില്പശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു.പെഡഗോജി, ബ്ലെൻഡഡ് ലേണിംങ്ങ് ,ലേണിംങ്ങ് മാനേജ്മെൻ്റ് സിസ്റ്റം ,മൂഡിൽ എന്നിവയെക്കുറിച്ച് പട്ടാമ്പി ശ്രീ.നീലകണ്o ഗവ.സംസ്കൃത കോളേജിലെ മലയാള വിഭാഗം മേധാവി ഡോ.എച്ച് .കെ .സന്തോഷ് ,ജന്തുശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ഡോ.അബ്ദുൾ റഷീദ് .വി.ടി എന്നിവർ ക്ലാസ്സെടുത്തു .സർവ്വകലാശാല രജിസ്ട്രാർ ഇൻ-ചാർജ് ഡോ.രജിമോൻ .പി .എം അദ്ധ്യക്ഷത വഹിച്ചു. ഡോ. മല്ലിക .എം.ജി ,ഡോ.ബാബുരാജൻ .കെ എന്നിവർ സംസാരിച്ചു .മാധ്യമപഠന സ്കൂൾ ഡയറക്ടറും ഐ.ക്യു.എ.സി കോർഡിനേറ്ററുമായ ഡോ.ആർ .രാജീവ് മോഹൻ സ്വാഗതവും ഡോ.കെ.വി.ശശി നന്ദിയും പറഞ്ഞു. ജൂലൈ 24 വരെ നീണ്ടു നിൽക്കുന്ന ശില്പശാലയിൽ സർവ്വകലാശാലയിലെ വിവിധ പഠനസ്കൂളുകളിലെ അദ്ധ്യാപകരാണ് പങ്കെടുക്കുന്നത് .