ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ദളിത് പ്രശ്നങ്ങൾ ഉൾക്കൊള്ളാത്ത ഇന്ത്യാ ചരിത്രം അപൂർണ്ണമാണ്: ശരൺ കുമാർ ലിംബാളെ

ദളിത് പ്രശ്നങ്ങൾ ഉൾക്കൊള്ളാത്ത ഇന്ത്യാ ചരിത്രം അപൂർണ്ണമാണ്: ശരൺ കുമാർ ലിംബാളെ

അടിസ്ഥാന മനുഷ്യന്റെ സംഘർഷങ്ങളും വേദനകളും അഭിസംബോധന ചെയ്യാത്ത ചരിത്രത്തെയും ലോക സാഹിത്യത്തെയും പൂർണ്ണമായി വിശ്വസിക്കാനാവില്ലയെന്ന് പ്രശസ്ത മറാത്തി കവിയും നോവലിസ്റ്റും ദളിത് ആക്റ്റീവിസ്റ്റും 2020ളെ സരസ്വതി സമ്മാൻ ജേതാവുമായ ശ്രീ ശരൺ കുമാർ ലിംബാളെ അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല സാഹിത്യ പഠന സ്കൂൾ സംഘടിപ്പിച്ച ഏകദിന ദേശീയ വെബീനറിൽ “ഇന്ത്യൻ ദളിത് സാഹിത്യം -ചരിത്രവും വർത്തമാനവും “എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ഭാഷകൾ നിലനിൽക്കേണ്ടതാണെന്നും,മനുഷ്യന്റെ അതിജീവനമെന്നത് ഭാഷയുടെ നിലനിൽപ്പുമായിക്കൂടി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ദളിത് സാഹിത്യം/ ദളിത് കവിത എന്നത് മുഖ്യധാരാ സാഹിത്യത്തിൽ നിന്ന് തികച്ചും വ്യതിരിക്തമായ ,സവിശേഷമായ ഒരു തലത്തിലാണ് നിലനിൽക്കുന്നതും അനുഭവപ്പെടുന്നതും ആവിഷ്കരിക്കപ്പെടുന്നതും . അതിൻറെ ഭാഷയും ശബ്ദവും മറ്റൊന്നാണ് . അതിൻറെ ഉള്ളടക്കവും പ്രതിബദ്ധതയും മറ്റൊന്നാണ് .അതിൻറെ ആഖ്യാനവും കഥാപാത്രങ്ങളും അതിലുള്ള മനുഷ്യരുടെ ജീവിതവും അവരുടെ മണ്ണും മനസ്സും ഒക്കെ മറ്റൊന്നാണ് എന്നുകൂടി അദ്ദേഹം പറഞ്ഞു. സർവകലാശാലകളിൽ ദളിത് സാഹിത്യവും പ്രാദേശിക ഭാഷാ പഠനവും നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ് എന്നദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാല വൈസ് ചാൻസലർ  ഡോ അനിൽ വള്ളത്തോൾ ഉൽഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകർ അടക്കം 200ഓളം പേര് പങ്കെടുത്തു. സാഹിത്യ പഠന സ്കൂൾ ഡയറക്ടർ ഡോ രോഷ്നി സ്വപ്ന, രജിസ്ട്രാർ ഡോ. ഷൈജൻ ഡി എന്നിവർ ചടങ്ങിൽ പങ്കെടുത്തു