2020 ~~നവംബര്‍ 13
തിരൂർ : തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല നാല്പത്തിയേഴാമത് നിര്‍വാഹകസമിതി യോഗം ചേര്‍ന്നു. സര്‍വകലാശാലയിലെ ചരിത്രവിഭാഗം അഡ്ജങ്റ്റ് ഫാക്കല്‍റ്റി ആയി ഡോ.എം.ആര്. രാഘവവാരിയറെ നിയമിക്കാന്‍ സമിതി തീരുമാനിച്ചു. ഭാഷശാസ്ത്ര ഫാക്കറ്റിക്കു കീഴില്‍ ‘കമ്പ്യൂട്ടറധിഷ്ഠിത മലയാളബോധന സാമഗ്രി: മാതൃകാ നിര്‍മ്മിതിയും സമീപനവും’, ‘മലയാള യന്ത്രവിവര്ത്തനത്തിലെ വാക്യഘടനാ പ്രശ്നങ്ങള്‍’ എന്നീ വിഷയങ്ങളില്‍ ഗവേഷണം പൂര്‍ത്തീകരിച്ച ഐശ്വര്യ. പി, പ്രജിഷ.എ.കെ എന്നിവര്‍ക്ക് പി.എച്ച്.ഡി. ബിരുദം നല്കുവാന് യോഗം തീരുമാനിച്ചു. പുതിയ അംഗങ്ങളായി തെരഞ്ഞെടുത്ത ഡോ. കാവുമ്പായി പത്മനാഭന്, കെ.പി.രാമനുണ്ണി, ഒ.ജി.ഒലീന, രജിസ്ട്രാര്‍ ഡോ. ഷൈജന്‍ ഡി. എന്നിവരെ വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ സ്വാഗതം ചെയ്തു. രാവിലെ 10.30ന് തുടങ്ങിയ യോഗ 12 മണിക്ക് അവസാനിച്ചു. ഓണ്‍ലൈന്‍ വഴി നടന്ന യോഗത്തില്‍ എല്ലാ അംഗ ങ്ങളും പങ്കെടുത്തു. മലയാളസര്‍വകലാശാലയില്‍ പരിഭാഷ – താരത്മ്യപഠനം കോഴ്സിന് അനുമതി നല്കിയ സര്‍ക്കാര്‍ തീരുമാനത്തെ യോഗം അഭിനന്ദിച്ചു.