03 നവംബര്‍ 2020
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020-21 അധ്യയനവര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപ്രാരംഭ ക്ലാസ് നടത്തി. കാലിക്കറ്റ് സര്‍വകലാശാല മനഃശാസ്ത്രവിഭാഗം അധ്യാപികയായ ഡോ. ബേബി ശാരിയാണ് വിഷയവിദഗ്ധയായി പങ്കെടുത്തത്. ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സിലബസിന് അപ്പുറം ചിന്തിക്കാനും ധാര്‍മികതയോടെ പ്രവര്‍ത്തിക്കാനും വിമര്‍ശന ബുദ്ധിയോടു കൂടി സമൂഹത്തെ കാണാനും ശ്രമിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. രണ്ട് മണിക്കൂറോളം നീണ്ട ക്ലാസിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ക്ക് അവര്‍ മറുപടി നല്കി. ഗൂഗിള്‍ മീറ്റ് വഴിയും സര്‍വകലാശാലയുടെ അക്ഷരം യൂട്യൂബ് ചാനല്‍ വഴിയുമാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ സംബന്ധിച്ചത്. സംസ്കാരപൈതൃകപഠനവിഭാഗം അധ്യാപകന് ഡോ.കെ.വി.ശശി, ഐ.ക്യൂ.എ.സി. ഡയറക്ടര്‍ ഡോ.രാജീവ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്കി.