കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ശ്രേഷ്ഠഭാഷാ മികവ്കേന്ദ്രത്തിന്റെ (Centre of Excellence for Studies in Malayalam) പ്രോജക്ട് ഡയറക്ടറായി നിയമിക്കപ്പെട്ട പ്രൊഫ. ടി. പവിത്രന് മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ മുമ്പാകെ ഇന്ന് (11.09.2020) ചുമതലയേറ്റു. ഡോ. പവിത്രന് കാലിക്കറ്റ് സര്‍വകലാശാല മലയാളപഠനവിഭാഗം മുന്‍മേധാവിയായിരുന്നു. മികവ്കേന്ദ്രത്തില് ആവശ്യമായ പ്രോജക്ട് ഫെല്ലോകളെയും ഓഫീസ് ജീവനക്കാരേയും നിയമിക്കുന്നതോടെ കേന്ദ്രത്തിന്റെ പ്രവര്ത്തനപരിപാടികള് ആരംഭിക്കുന്നതായിരിക്കും.
രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്