ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

“വൈവിധ്യങ്ങളെ കൂട്ടിയിണക്കി മാനവികതയെ തിരിച്ചറിയുന്നതാകണം നവേത്ഥാനം” – പ്രൊഫ. ഇന്ദ്രനാഥ് ചൗധരി

“വൈവിധ്യങ്ങളെ കൂട്ടിയിണക്കി മാനവികതയെ തിരിച്ചറിയുന്നതാകണം നവേത്ഥാനം” – പ്രൊഫ. ഇന്ദ്രനാഥ് ചൗധരി

ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിവിധ ധാരകളിലെ വൈവിധ്യങ്ങളെ കൂട്ടിയിണക്കി മാനവികതയെ തിരിച്ചറിയുന്നതാകണം നമ്മുടെ നവോത്ഥാനാശയങ്ങളെന്ന് പ്രൊഫ.ഇന്ദ്രനാഥ് ചൗധരി. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍ എന്ന പേരില്‍ മലയാളസര്‍വകലാശാലയില്‍ ആരംഭിച്ച ത്രിദിന ദേശീയ സെമിനാറിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന്‍റെ ഭാഗമായി എം.ടി വാസുദേവന്‍നായരെ സര്‍വ്വകലാശാല ആദരിച്ചു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടേയും കേരള സാഹിത്യ അക്കാദമിയുടേയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഭക്തി പ്രസ്ഥാനങ്ങള്‍ക്കുമപ്പുറം ഉപനിഷത്തുകളിലൂടേയും, ശില്‍പ കലാരൂപങ്ങളിലൂടേയും ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ ബഹുസ്വരത മനസിലാക്കന്‍ സാധിക്കുമെന്നും പശ്ചാത്യ സംസ്കാരത്തിലേക്കുള്ള അനഭിലഷണീയമായ തുറിച്ചുനോട്ടങ്ങള്‍ ഒഴിവാക്കണമെന്നും ഇന്ദ്രനാഥ് ചൗധരി അഭിപ്രായപ്പെട്ടു. ടാഗോറിന്‍റെ ഗീതാഞ്ജലിയിലും, ഗാന്ധിജിയുടെ സ്വരാജിലും, അബേദ്കര്‍ പ്രത്യയശാസ്ത്രങ്ങളിലും മാനവികതയയുടെ നിലനില്‍പ്പ് എന്ന വലിയ നവോത്ഥാന സന്ദേശം ഉള്‍ചേര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദളിത് മുന്നേറ്റങ്ങളെ രാഷിട്രീയവല്‍ക്കരിക്കുന്ന പ്രവണതയെ അദ്ദേഹം വിമര്‍ശിച്ചു. നവോത്ഥാനം എന്ന സങ്കല്‍പ്പത്തെ ഏഴ് ധാരകളായി തിരിക്കുകയും അവയൊേരൊന്നും സമൂഹത്തെ എങ്ങനെയാണ് മാറ്റിമറിച്ചതെന്നും വിശകലന വിധേയമാക്കി.
ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ നാഴികകല്ലുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് കെ. സച്ചിദാനന്ദന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. മലയാളസര്‍വകലാശാല വൈസ് ചാന്‍സാലര്‍ ആദ്ധ്യക്ഷ്യവും, ജനറല്‍ കണ്‍വീനര്‍ കെ.പി രാമനുണ്ണി ആമുഖ പ്രഭാഷണവും നടത്തി.