ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍’ ദേശീയ സെമിനാറിന് ഇന്ന് (22-2-2019) തുടക്കമാകും

‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍’ ദേശീയ സെമിനാറിന് ഇന്ന് (22-2-2019) തുടക്കമാകും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടേയും കേരളസാഹിത്യ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍’ എന്ന ദേശീയ സെമിനാറിന് ഇന്ന് തുടക്കമാകും. ഭൂതകാല സംഭവമെന്നതില്‍ കവിഞ്ഞ് നമ്മുടെ വര്‍ത്തമാനകാല ജീവിതത്തെ സംബന്ധിക്കുന്ന ജീവന്മരണ വിഷയമായി നവോത്ഥാനം മാറിയിട്ടുണ്ടല്ലോ. അതുകൊണ്ടു തന്നെ ഫെബ്രുവരി 22, 23, 24 തിയതികളിലായി മലയാള സര്‍വകലാശാലയും കേരളസാഹിത്യ അക്കാദമിയും സംയുക്തമായി നടത്തുന്ന നവോത്ഥാനത്തെ സംബന്ധിച്ച ദേശീയ സെമിനാര്‍ ഒരു അക്കാദമിക പരിപാടി മാത്രമല്ല. സംസ്ക്കാരത്തിന്‍റെ ഗതിനിര്‍ണയിക്കുന്ന സോദ്ദേശപ്രവര്‍ത്തനം കൂടിയാണ്. ഈ ഗൗരവം കണക്കിലെടുത്ത് ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍ എന്ന ദേശീയസെമിനാറില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍ സര്‍വകലാശാല പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും. ഇന്ന് (22-2-19) ആരംഭിക്കുന്ന സെമിനാര്‍ പ്രശസ്ത ഇന്ത്യന്‍ താരതമ്യസാഹിത്യനിരൂപകനും മുന്‍ കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറിയുമായിരുന്ന പ്രൊഫ. ഇന്ദ്രനാഥ് ചൗധരി ഉദ്ഘാടനം ചെയ്യും. പ്രശ്സ്ത കവി സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കെ.പി. രാമനുണ്ണി ആമുഖപ്രഭാഷണം നടത്തും. മലയാളസര്‍വകലാശാല എം.ടി.യെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനസമ്മേളനത്തിന് ശേഷം നടത്തുന്നതായിരിക്കും. ആദരഭാഷണം രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ഇ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. സെമിനാറില്‍ ഡോ. ഖദീജാ മുംതാസ്, പ്രൊഫ. എം.എം. നാരായണന്‍, പ്രൊഫ. ടി.വി. മധു, ഡോ. കെ.എം. അനില്‍, പ്രൊഫ. ബി. രാജീവന്‍, സണ്ണി കപിക്കാട്, ഡോ. ആനന്ദി ടി.കെ, പ്രൊഫ. ഇന്ദു അഗ്നിഹോത്രി, അഷ്റഫ് കടക്കല്‍, പ്രൊഫ. എം.വി. നാരായണന്‍, പ്രൊഫ. കെ.പി. മോഹനന്‍ എന്നിവര്‍ സംബന്ധിക്കും. 24 ന് നടക്കുന്ന സമാപന സമ്മേളനത്തിന്‍റ ഉദ്ഘാടനം കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പ്രൊഫ. ടി.കെ. നാരായണന്‍ നിര്‍വഹിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ യുവജന ചവിട്ടുനാടകകലാസമിതി നടത്തുന്ന ‘കാള്‍സ്മാന്‍’ ചവിട്ടുനാടകം, സുരേഷ് കാളിയത്ത് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, സോപാനം സ്കൂള്‍ ഓഫ് പഞ്ചവാദ്യം അവതരിപ്പിക്കുന്ന ഡ്രംസര്‍ക്കിള്‍, കെ.കെ. രാമചന്ദ്രന്‍ പുലവര്‍ അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് എന്നിവ അരങ്ങേറും.