ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

നീതിയുടെ പക്ഷത്തുനിന്ന് പക്ഷപാതരഹിതമായി  ഗവേഷണങ്ങള്‍ നടത്തണം: പ്രൊഫ. രാജന്‍ ഗുരുക്കള്‍

നീതിയുടെ പക്ഷത്തുനിന്ന് പക്ഷപാതരഹിതമായി ഗവേഷണങ്ങള്‍ നടത്തണം: പ്രൊഫ. രാജന്‍ ഗുരുക്കള്‍

 

കാലം, സന്ദര്‍ഭം, വ്യക്തികള്‍, സാഹചര്യം ഇവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്‍ ഗവേഷണം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നും നീതിയുടെ പക്ഷത്തുനിന്ന് പക്ഷപാതരഹിതമായി അത് നിര്‍വഹിക്കണമെന്നും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍. ആറാമത് അന്താരാഷ്ട്ര കേരള ചരിത്ര കോണ്‍ഫറന്‍സില്‍ ‘മലബാര്‍ സമര ശതാബ്ദി സ്മാരകപ്രഭാഷണം’ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ മനസ്സിലാക്കിയ ചരിത്രവും ശേഖരിച്ച തെളിവുകളും ഉപയോഗിച്ച് വസ്തുതകളിലേക്ക് ഇറങ്ങിച്ചെന്ന് ഗവേഷണം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്നും പുതിയ കണ്ടെത്തലുകളാണ് ഗവേഷണത്തെ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.