ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ആറാമത് അന്താരാഷ്ട്ര കേരളചരിത്ര  കോണ്‍ഫറന്‍സിന് നാളെ തുടക്കമാകും (16.11.18)

ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന് നാളെ തുടക്കമാകും (16.11.18)

തിരൂര്‍: ആറാമത്  അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന് നാളെ (16.11.18) തുടക്കമാവും. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും.  പ്രൊഫ. എം.ജി.എസ്. നാരായണന്‍റെ അദ്ധ്യക്ഷതയില്‍  നടക്കുന്ന പരിപാടിയില്‍ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി റിട്ട.പ്രൊഫസര്‍ പ്രൊഫ. ഡോ.ഹര്‍ബന്‍സ് മുഖിയ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കോണ്‍ഫറന്‍സിന്‍റെ ഭാഗമായി വൈജ്ഞാനിക, അനുസ്മരണ പ്രഭാഷണങ്ങളും സിമ്പോസിയങ്ങളും നടക്കും. 17ന് ‘വിശ്വാസം, മതം, ഭരണഘടന’ എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ പ്രൊഫ. രാം പുണിയാനി , പ്രൊഫ. കെ.എന്‍. ഗണേഷ്, ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ സംസാരിക്കും.
ആയിരത്തോളം ഗവേഷകരും ചരിത്രാന്വേഷകരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍   പ്രാചീന, മധ്യകാല, ആധുനിക കേരളചരിത്രത്തിലും, അനുബന്ധ മേഖലകളിലും പ്രബന്ധാവതരണങ്ങളും പുരാരേഖ-പുരാവസ്തു പ്രദര്‍ശനങ്ങള്‍, ഭാരതീയ ചികിത്സാപൈതൃക പ്രദര്‍ശനം, മലപ്പുറം ന്യൂമിസ്മാറ്റിക്സ് സൊസൈറ്റിയുടെ നാണയ പ്രദര്‍ശനം, കോഴിക്കോട് സര്‍വകലാശാല ചരിത്രവിഭാഗം, മലയാളസര്‍വകലാശാല സംസ്കാരപൈതൃകപഠനം, ചരിത്രപഠനം തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രദര്‍ശനങ്ങളും  പ്രശസ്ത പുസ്തകപ്രസാധകരുടെ പുസ്തകപ്രദര്‍ശനവും വില്‍പനയും, നടക്കും.
 പരിപാടിയുടെ ഭാഗമായി കേരള കലാമണ്ഡലത്തിന്‍റെ ‘ശതമോഹനം’ മോഹിനിയാട്ടം നൃത്താവിഷ്കാരവും സിറാജ് അമല്‍ലിന്‍റെ നേത്യത്വത്തിലുള്ള  ഗസല്‍ സന്ധ്യയും, ഗോത്രകല പടയണി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പടയണിയും ഉണ്ടായിരിക്കുന്നതാണ്. 18ന് ജ്ഞാനപീഠജേതാവും മലയാളത്തിന്‍റെ കഥാകാരനുമായ എം.ടി. വാസുദേവന്‍ നായരെ ആദരിക്കലും അദ്ദേഹത്തിന്‍റെ ജീവിതവും രചനയും ആസ്പദമാക്കി സര്‍വകലാശാല നിര്‍മിച്ച ഡോക്യൂമെന്‍റെറിയുടെ പ്രകാശനവും പ്രദര്‍ശനവും നടക്കുന്നതാണ്. എം. ഷിനാസിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപനസമ്മേളനം പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും